MV Jayarajan | മോന്‍സനെ ന്യായീകരിക്കുന്ന കെ സുധാകരന് ഉളുപ്പില്ലായ്മയുടെ പ്രതീകമെന്ന് എംവി ജയരാജന്; 'കുഴിവെട്ടുന്ന പണിയൊന്നും അധ്യാപക ജോലിയല്ല' എന്ന് പരിഹസിച്ചവര്‍ക്കുമുള്ള തിരിച്ചടിയാണ് ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയെന്നും സിപിഎം നേതാവ്
Jun 22, 2023, 20:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ അതിരൂക്ഷവിമര്‍ശനവുമായി കണ്ണൂരിലെ സിപിഎം വീണ്ടും രംഗത്ത്. തട്ടിപ്പുകേസിന്റെ ഗൗരവമാണ് നാം കാണേണ്ടതെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന് പറഞ്ഞു. കണ്ണൂര്‍ ഡി സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ കേസില്‍ മരണം വരെ തടവുശിക്ഷ വിധിച്ച ഉത്തരവ് കോടതിയില്‍ നിന്നും വന്നതിനു ശേഷവും മോന്സന് മാവുങ്കല്‍ ജയിലിലെത്തിയതിനു ശേഷവും മോന്സന് തന്റെ ശത്രുവല്ലെന്നും തന്റെ സ്നേഹിതനാണെന്നും സുഹൃത്താണെന്നും താന്‍ പറഞ്ഞതെല്ലം ചെയ്തു തന്നിട്ടുണ്ടെന്നുമാണ് സുധാകരന് പറയുന്നത്. അതുകൊണ്ടു താന്‍ എന്തിന് അയാളെ ശത്രുവായി കാണണമെന്നാണ് സുധാകരന് ചോദിക്കുന്നത്.
ഉളുപ്പില്ലായ്മയുടെ പ്രതീകമായി സുധാകരന് മാറി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ജാതിമത വര്‍ഗീയതയ്ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച മുഹമ്മദ് അബ്ദുര്‍ റഹ്മാന് സാഹിബിരുന്ന കെ പി സി സി അധ്യക്ഷന്റെ കസേരയിലാണ് തട്ടിപ്പുകാരനും ദല്ലാള്‍ പണിയെടുക്കുന്ന പോക്സോ കേസിലെ പ്രതിയെ ന്യായീകരിക്കുന്ന ഒരു ക്രിമിനല്‍ തലവന്‍ ഇരിക്കുന്നതെന്ന ദയനീയ ചിത്രമാണ് ഇന്ന് കേരളം കാണുന്നതെന്നും എംവി ജയരാജന് വിമര്‍ശിച്ചു.
കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ വിധി നിയമവ്യവസ്ഥയുടെ വിജയമാണെന്നും എംവി ജയരാജന് അവകാശപ്പെട്ടു.
നിലവിലുള്ള നിയമവും, കീഴ് വഴക്കവും അനുസരിച്ചാണ് യൂനിവേഴ്സിറ്റി യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയത്. നിയമനം നടത്തിയിരുന്നില്ല. എന്നിട്ടും സര്കാരിനും, യൂനിവേഴ്സിറ്റിക്കും എതിരെ വലതുപക്ഷ ശക്തികള്‍ രാഷ്ട്രീയ പ്രചരണം നടത്തുകയായിരുന്നു. അതിന് എരിവും പുളിവും നല്കുന്ന ഒന്നായിരുന്നു ഗവര്‍ണറുടെ ഇടപെടലും, ഹൈകോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവും.
ഫാകല്‍റ്റി ഇംപ്രൂവ് മെന്റ് പ്രോഗ്രാം, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്, കരാറടിസ്ഥാനത്തിലുള്ള ലക്ചറര്‍ നിയമനം എന്നിവ അധ്യാപക പരിചയമായി കണക്കാക്കിയ നടപടിയെ സിംഗിള്‍ ജഡ്ജ് റദ്ദാക്കുകയും 'കുഴിവെട്ടുന്ന പണിയൊന്നും അധ്യാപക ജോലിയല്ല' എന്ന് പരിഹസിച്ചവര്‍ക്കുമുള്ള തിരിച്ചടിയാണ് ഡിവിഷന് ബെഞ്ചിന്റെ വിധിയെന്നും എംവി ജയരാജന് വ്യക്തമാക്കി.
Keywords: MV Jayarajan Against K Sudhakaran, Kannur, News, Politics, CPM, KPCC President, K Sudhakaran, Criticized, Monsan Mavunkal, Kerala. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.