SWISS-TOWER 24/07/2023

Vizhinjam Port | വിഴിഞ്ഞം തുറമുഖം യുഡിഎഫ് സംഭാവനയാണെന്ന് പറയുന്നത് ആത്മവഞ്ചനയെന്ന് എംവി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കേരളത്തിലെ രണ്ടാമത്തെ വിമോചന സമരമായ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് എല്ലാ പിന്തുണയും നല്‍കിയ കെപിസിസി പ്രസിഡന്റും ജീവന്‍ ബലിയര്‍പ്പിച്ചും തുറമുഖ വിരുദ്ധ സമരത്തോടൊപ്പമാണ് തങ്ങളെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവും ഇപ്പോള്‍ വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ സംഭാവനയാണെന്നു പറയുന്നത് ആത്മവഞ്ചനയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ കണ്ണൂര്‍ ഡിസി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Aster mims 04/11/2022

Vizhinjam Port | വിഴിഞ്ഞം തുറമുഖം യുഡിഎഫ് സംഭാവനയാണെന്ന് പറയുന്നത് ആത്മവഞ്ചനയെന്ന് എംവി ജയരാജന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍കാറിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് കണ്ണൂരില്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് എംവി ജയരാജന്‍ പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍കാരും മുഖ്യമന്ത്രിയും മന്ത്രിമാരും അഭിനന്ദിക്കുകയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്നതാണ് വിഴിഞ്ഞം തുറമുഖമെന്നും എംവി ജയരാജന്‍ പറഞ്ഞു.


Keywords: MV Jayarajan About Vizhinjam Port, Kannur, News, MV Jayarajan, Politics, Criticism, UDF, CPM, KPCC President, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia