Bommakolu | തളിപ്പറമ്പിലെ ബൊമ്മക്കൊലു പ്രദര്‍ശനം എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു
Oct 18, 2023, 22:02 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ബ്രാഹ്മണരുടെ ആചാരമായ ബൊമ്മക്കൊലു സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചതില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ബ്രാഹ്മണ സമൂഹത്തെ അഭിനന്ദിച്ചു. ഇത്തരം ആഘോഷങ്ങള്‍ പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കാന്‍ സഹായകമാവുമെന്നും ബൊമ്മക്കൊലു ഉല്‍സവം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ സമൂഹത്തിലെ ഏവര്‍ക്കും തുറന്നു നല്‍കിയത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചിറവക്ക് പി നീലകണ്ഠഅയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു സി പി എം തളിപ്പറമ്പ് ഏരിയാ സെക്രടെറി കെ സന്തോഷിനോടൊപ്പമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ആദ്യ ദിവസത്തില്‍ തന്നെ മുന്നൂറോളം ജനങ്ങള്‍ ബൊമ്മക്കൊലു കാണാന്‍ ജില്ലയിലെ പല ഭാഗങ്ങളിലും നിന്നും എത്തിയിരുന്നു.
Keywords: News, Kerala, Malayalam news, Kannur news, Exhibition, MV Govindan visited the bommakolu exhibition at Taliparamb

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.