MV Govindan | മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍; സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കാന്‍ എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. സ്വപ്നയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രടറി കെ സന്തോഷ് നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ നിയമനടപടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയില്‍ നേരിട്ട് ഹാജരായി മാനനഷ്ടത്തിന് പരാതി നല്‍കും. 

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ വേണ്ടി ബെംഗ്‌ളൂറിലെ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ഫേസ്ബുകിലൂടെയുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് എം വി ഗോവിന്ദന്‍ കോടതിയില്‍ പരാതി നല്‍കുന്നത്. 

സ്വപ്നയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം വി ഗോവിന്ദന്‍ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോടീസ് അയച്ചിരുന്നു. നോടീസിലെ ആരോപണങ്ങള്‍ വിജേഷ് പിള്ള നിഷേധിച്ചുവെങ്കിലും സ്വപ്ന സുരേഷിന്റെ മറുപടി ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസും മാനനഷ്ടത്തിന് നഷ്ടപരിഹാര കേസും നല്‍കുന്നത്. 

കെ സന്തോഷ് നല്‍കിയ പരാതിയില്‍, സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. പിന്നാലെ സ്വപ്ന സുരേഷ് ഹൈകോടതിയെ സമീപിച്ച് എഫ്‌ഐആറില്‍ ആറുമാസത്തേക്ക് സ്റ്റേ വാങ്ങിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ണമായും തടസ്സപ്പെട്ടു. 

ഇതിന് പിന്നാലെയാണ് ഇതിലെ നിയമപരമായ വശങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുകയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്‌ട്രേട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

MV Govindan | മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍; സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കാന്‍ എം വി ഗോവിന്ദന്‍


Keywords:  News, Kerala-News, Kerala, News-Malayalam, Politics-News, Politics, Kannur, Kannur-News, FIR, Court, Judicial First Class Magistrate Court, Complaint, MV Govindan, Defamation Case, MV Govindan to file Defamation Case against Swapna Suresh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia