MV Govindan | മുസ്ലിം ലീഗുമായി സിപിഎമിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ല; ഏക വ്യക്തിനിയമ വിഷയത്തില്‍ യോജിച്ച് പോകാന്‍ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കും; ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പ്രശ്‌നാധിഷ്ഠിതമാണെന്നും രാഷ്ട്രീയമില്ലെന്നും എം വി ഗോവിന്ദന്‍
Jul 8, 2023, 14:01 IST
തിരുവനന്തപുരം: (www.kvartha.com) മുസ്ലിം ലീഗുമായി സിപിഎമിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. ഏക വ്യക്തിനിയമ വിഷയത്തില്‍ യോജിച്ചു പോകാന്‍ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പ്രശ്‌നാധിഷ്ഠിതമാണെന്നും രാഷ്ട്രീയമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി പാലമിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏക വ്യക്തി നിയമത്തില്‍ കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലപാടുകളാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഗോവിന്ദന്റെ വാക്കുകള്‍:
മുസ്ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞല്ലോ. ഞങ്ങള്‍ക്ക് ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങള്‍ മുന്‍പും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്കു വരണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് ഞാനല്ല. അപ്പുറത്തെ മുന്നണിയില്‍ നില്‍ക്കുന്ന ഒരു പാര്‍ടിയെ സംബന്ധിച്ച് ഇപ്പുറത്തു നില്‍ക്കുന്ന ഞാനാണോ പറയേണ്ടത്? അത് അവര്‍ കൈക്കൊള്ളേണ്ട തീരുമാനമാണ്. രാഷ്ട്രീയ തീരുമാനമാണ്.
ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിതമായിട്ടാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. ഇന്‍ഡ്യയിലെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു വിഷയമാണിത്. ഇന്‍ഡ്യ നിലനില്‍ക്കണോ എന്നതാണ് വിഷയം. ഇതില്‍ യോജിക്കാവുന്ന മുഴുവന്‍ ശക്തികളുമായും യോജിച്ച് പ്രവര്‍ത്തിക്കും.
കോണ്‍ഗ്രസിന് ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ദേശീയ തലത്തില്‍ ഞങ്ങള്‍ ഒരേ നിലപാട് സ്വീകരിക്കുന്നു എന്ന് കോണ്‍ഗ്രസ് പറഞ്ഞാല്‍ അവരെയും ഇതിനെതിരായ മുന്നേറ്റത്തിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിക്കും. ഇപ്പോള്‍ കേരളത്തില്‍ ഏക വ്യക്തിനിയമത്തിനെതിരെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ട് എന്നാണ് അവര്‍ പറയുന്നത്.
അതായത്, ഛത്തീസ് ഗഡ് ഉള്‍പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാര്‍ടിയുമായി ചേര്‍ന്ന് നമുക്ക് മുന്നോട്ടു പോകാനാകില്ല- എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി പാലമിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏക വ്യക്തി നിയമത്തില്‍ കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലപാടുകളാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഗോവിന്ദന്റെ വാക്കുകള്‍:
മുസ്ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞല്ലോ. ഞങ്ങള്‍ക്ക് ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങള്‍ മുന്‍പും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്കു വരണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് ഞാനല്ല. അപ്പുറത്തെ മുന്നണിയില്‍ നില്‍ക്കുന്ന ഒരു പാര്‍ടിയെ സംബന്ധിച്ച് ഇപ്പുറത്തു നില്‍ക്കുന്ന ഞാനാണോ പറയേണ്ടത്? അത് അവര്‍ കൈക്കൊള്ളേണ്ട തീരുമാനമാണ്. രാഷ്ട്രീയ തീരുമാനമാണ്.
ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിതമായിട്ടാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. ഇന്‍ഡ്യയിലെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു വിഷയമാണിത്. ഇന്‍ഡ്യ നിലനില്‍ക്കണോ എന്നതാണ് വിഷയം. ഇതില്‍ യോജിക്കാവുന്ന മുഴുവന്‍ ശക്തികളുമായും യോജിച്ച് പ്രവര്‍ത്തിക്കും.
അതായത്, ഛത്തീസ് ഗഡ് ഉള്‍പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാര്‍ടിയുമായി ചേര്‍ന്ന് നമുക്ക് മുന്നോട്ടു പോകാനാകില്ല- എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Keywords: MV Govindan Speaks On Muslim League, Congress And UCC, Thiruvananthapuram, News, Politics, CPM, Congress, Muslim League, Uniform Civil Code, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.