MV Govindan | വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപം; പ്രതിഷേധം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയാക്കുമെന്ന് എംവി ഗോവിന്ദന്‍
Dec 2, 2022, 17:57 IST
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്നു സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിനു പിന്നില്‍ വര്‍ഗീയ തീവ്രവാദ ശക്തികളുണ്ടെന്ന് പറഞ്ഞ ഗോവിന്ദന്‍ അവര്‍ക്കൊന്നും വഴങ്ങി പദ്ധതി അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി.
ഫിഷറീസ് മന്ത്രി വി അബ്ദുര്‍ റഹ്‌മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെയും എംവി ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. പുരോഹിതന്റേത് നാക്കുപിഴയല്ല, വര്‍ഗീയ മനസുള്ള ആള്‍ക്കേ അത്തരം പദപ്രയോഗം നടത്താന്‍ കഴിയൂ എന്നും വികൃതമായ മനസാണ് പുരോഹിതന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലതീന്‍ അതിരൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ തുടക്കത്തില്‍ ഇറങ്ങിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തുറമുഖം അദാനിക്ക് കൊടുക്കുന്നതിനെയാണ് മുന്‍പ് സിപിഎം എതിര്‍ത്തത്.

തുറമുഖത്തിനു പിന്നില്‍ നടക്കുന്ന അഴിമതിയെ സംബന്ധിച്ചും സിപിഎം പ്രതിഷേധമുയര്‍ത്തി. ഉമ്മന്‍ചാണ്ടി സര്‍കാരിന്റെ കാലത്താണ് തുറമുഖത്തിന്റെ പണി ആരംഭിച്ചത്. ഇടതു സര്‍കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി വിലയിരുത്തി. ഒരു സര്‍കാരിന്റെ തുടര്‍ചയാണ് അടുത്ത സര്‍കാര്‍ എന്നതിനാല്‍ പദ്ധതി തുടരാന്‍ തീരുമാനിച്ചു. ഫലപ്രദമായ പിന്തുണ സര്‍കാര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് സമരം ആരംഭിച്ചത്. അവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹരിക്കാന്‍ സര്‍കാര്‍ ഉത്തരവിറക്കി. പുനരധിവാസവും വീട് നിര്‍മാണവും മണ്ണെണ്ണ സബ്‌സിഡിയും അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട ആറു കാര്യങ്ങളും സര്‍കാര്‍ അംഗീകരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തണം എന്നതായിരുന്നു ഏഴാമത്തെ ആവശ്യം. അതിനോട് യോജിക്കാന്‍ കഴിയില്ല.
തലസ്ഥാന വികസനത്തിനു പദ്ധതി അനിവാര്യമാണ്. നിര്‍മാണം നിര്‍ത്തണമെന്ന ഒറ്റ പ്രശ്‌നത്തില്‍ കേന്ദ്രീകരിച്ചാണ് കലാപം നടക്കുന്നത്. ജനാധിപത്യപരമായി സമരം നടത്താന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം യാദൃശ്ചികമായി നടന്നതല്ല. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് ചിലര്‍ പരസ്യമായി ആഹ്വാനം ചെയ്തു. ക്രൂരമായ രീതിയില്‍ ജനങ്ങളെയും പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിനു പിന്നില്‍ പദ്ധതി നടപ്പിലാക്കരുതെന്ന ഗൂഢ ഉദ്ദേശ്യമുണ്ടെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സമരത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു പങ്കില്ല. അവര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളെ മറയാക്കി നടത്തുന്ന വര്‍ഗീയ പ്രചാരണം ജനം തള്ളും. അക്രമത്തിന് ആരാണോ ഉത്തരവാദി അവര്‍ക്കെതിരെ കേസുണ്ടാകും. പ്രതികളെ അറസ്റ്റു ചെയ്യും. വിഴിഞ്ഞം സമരം അവസാനിക്കുന്നതിനെ എതിര്‍ക്കുന്നവരാണ് കലാപം നടത്തിയത്.
കേരളത്തിലെ വ്യവസായ കേന്ദ്രങ്ങളില്‍ കേന്ദ്ര സേന ഇപ്പോള്‍ തന്നെയുണ്ട്. അതിനാല്‍ അവര്‍ വിഴിഞ്ഞത്തു വരുന്നതിനെ എതിര്‍ക്കേണ്ടതില്ല. കേന്ദ്രസേന വരുന്നതുകൊണ്ട് സര്‍കാരിനു പ്രശ്‌നമില്ല. ക്രമസമാധാനം കേരള പൊലീസ് കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Keywords: MV Govindan slams Fr D'Cruz over his remark against minister, says he upholds communal views, Thiruvananthapuram, News, Politics, Trending, Clash, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.