MV Govindan | സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് ആസൂത്രണമാണെന്ന് എംവി ഗോവിന്ദൻ; 'പ്രതികളെ അറസ്റ്റ് ചെയ്യും'

 


കണ്ണൂർ: (www.kvartha.com) തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവയ്പു കേസിലെ പ്രതികളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആശ്രമം കത്തിച്ചത് ആസൂത്രിതമാണെന്ന് അന്നും ഇന്നും പകൽ പോലെ വ്യക്തമാണ്.
  
MV Govindan | സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് ആസൂത്രണമാണെന്ന് എംവി ഗോവിന്ദൻ; 'പ്രതികളെ അറസ്റ്റ് ചെയ്യും'

എകെജി സെന്റർ ആക്രമിച്ചത് ഇപി ജയരാജനാണെന്ന് പറയുന്നത് പോലെയാണ് സന്ദീപാനന്ദഗിരി തന്നെയാണ് ആശ്രമം കത്തിച്ചുവെന്ന് പറയുന്നത്. ഇതെല്ലാം സംഘപരിവാറിന്റെ ഫാസിസ്റ്റു രീതിയാണ്. നിയമന വിവാദത്തിൽ തിരുവനന്തപുരം മേയർ രാജി വയ്ക്കാൻ ഉദ്ദ്യേശിക്കുന്നില്ല. കോൺഗ്രസും ബിജെപിയും പ്രക്ഷോഭം നടത്തട്ടെ. അതു അവരുടെ ജനാധിപത്യപരമായ അവകാശമാണ്. ആർഎസ്എസിന് ശാഖ നടത്താൻ സംരക്ഷണം നൽകിയെന്ന സുധാകരന്റെ പരാമർശം വളരെ ഗൗരവകരമാണ്. ഇങ്ങനെയുള്ള ഒരാളെ നിർത്തി എങ്ങനെയാണ് കോൺഗ്രസിന് മുൻപോട്ടു പോകാനാവുക. തലശേരി കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘ പരിവാറിനെ സഹായിച്ചതാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

തലശേരിയിൽ കലാപം നടത്തിയവരെ പിൻതുണയ്ക്കാനാണ് സുധാകരൻ ആളുകളെ അയച്ചത്. മുഖ്യമന്ത്രിയെ തലശേരി കലാപ കാലത്ത് ഒരു ഐപിഎസ് ഓഫീസർ തോക്കുചൂണ്ടി ഭയപ്പെടുത്തിയെന്ന ഗവർണർ പറഞ്ഞ കഥ ആരും വിശ്വസിക്കില്ല. സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ഗവർണർമാർ ശ്രമിക്കുന്നത്. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ ഇതാണ് കാണാനാകുന്നത്. ദേശീയ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഈ വിഷയങ്ങൾ ചർച ചെയ്യണം. ദേശീയ പ്രശ്നമായിട്ട് തന്നെ ഈ വിഷയം മാറുകയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia