SWISS-TOWER 24/07/2023

MV Govindan | മതവര്‍ഗീയതയ്‌ക്കെതിരെ ശശി തരൂര്‍ ശരിയായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആര്‍ എസ് എസ് -ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. തുടര്‍ചയായി ആര്‍ എസ് എസിനെ അനുകൂലിച്ച് സംസാരിക്കുന്നതും പിന്നീട്, നാക്കുപിഴയെന്ന് പറയുന്നതും ബോധപൂര്‍വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Aster mims 04/11/2022

MV Govindan | മതവര്‍ഗീയതയ്‌ക്കെതിരെ ശശി തരൂര്‍ ശരിയായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍

ആര്‍ എസ് എസ് പ്രീണന നയത്തിന്റെ ഭാഗമാണിത്. ഹൈകമാന്‍ഡും നാക്കുപിഴയെന്നു പറഞ്ഞ് സുധാകരനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

മതവര്‍ഗീയതക്കെതിരെ ശശി തരൂര്‍ ശരിയായ ദിശാബോധത്തോടെ വന്നപ്പോള്‍ അതിനെയും പാരവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഇന്ന് പഴയ കോണ്‍ഗ്രസല്ല. മലയാള മനോരമക്കും മാതൃഭൂമിക്കും കോണ്‍ഗ്രസിനെ പൂര്‍ണമായി പിന്തുണയ്ക്കാനാകുന്നില്ല. മുസ്ലിംലീഗിനും ആര്‍എസ്പിക്കും സി പി ജോണിനും എല്ലാ കാര്യത്തിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാകുന്നില്ല. ഗവര്‍ണറുടെ നിലപാടിനോടും യുഡിഎഫ് ഘടകകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. രാഷ്ട്രീയമായി യുഡിഎഫ് ശിഥിലമാകുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Keywords: MV Govindan says Shashi Tharoor taking right stand against communalism, Kannur, News, Politics, CPM, Congress, Shashi Taroor, Controversy, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia