MV Govindan | സിപിഎമും സര്‍കാരും ഒരു മതവിശ്വാസത്തിനും എതിരല്ലെന്ന് എം വി ഗോവിന്ദന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപറമ്പ്: (www.kvartha.com) സംസ്ഥാന സ്‌കൂള്‍ കലോത്സത്തിലെ സ്വാഗത ഗാന വിവാദത്തില്‍ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. സ്വാഗത ഗാനത്തില്‍ ശരിയല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം പറയും, ശരിയല്ലാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍, പരിശോധിക്കപ്പെടണമെന്നാണ് പാര്‍ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

MV Govindan | സിപിഎമും സര്‍കാരും ഒരു മതവിശ്വാസത്തിനും എതിരല്ലെന്ന് എം വി ഗോവിന്ദന്‍

സിപിഎമും, സര്‍കാരും ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ല, അപവാദങ്ങളുണ്ടായാല്‍ പരിശോധിച്ച് ശരിയായ നിലപാട് സ്വീകരിക്കും. ക്രികറ്റ് മത്സര ടികറ്റ് നിരക്ക് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പട്ടിണി കിടക്കുന്നവരും അല്ലാത്തവരും കായിക മത്സരം ആസ്വദിക്കും, പട്ടിണി കിടക്കുന്നവര്‍ക്ക് ചിലപ്പോള്‍ ആസ്വാദനത്തിന് പ്രയാസമുണ്ടാകും അതായിരിക്കും മന്ത്രി ഉദ്ദേശിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ത്രിപുരയിലെ സഖ്യ നിലപാട് ഓരോ സംസ്ഥാനത്തെയും ഓരോ യൂനിറ്റായി കണ്ടാണ് നിലപാട് സ്വീകരിക്കുക. ബി ജെ പി അധികാരത്തില്‍ വരരുതെന്നതാണ് പാര്‍ടിയുടെ പൊതു നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കാണോ ബിജെപിയെ തോല്പിക്കാന്‍ കഴിയുക ആ വോടുകള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: MV Govindan says CPM and government are not against any religious belief, Kannur, News, Politics, CPM, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia