MV Govindan | ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർകാരിൻ്റെ വിലയിരുത്തൽ അല്ലെന്ന് എം വി ഗോവിന്ദൻ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനസർക്കാരിൻ്റെ വിലയിരുത്തൽ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്ക് വേണമെങ്കിൽ അങ്ങനെ എഴുതിക്കൊള്ളൂ. ഞങ്ങൾക്ക് അതിൽ പ്രശ്നമൊന്നുമില്ല. ഈ കാര്യത്തിൽ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Aster_MIMS

MV Govindan | ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർകാരിൻ്റെ വിലയിരുത്തൽ അല്ലെന്ന് എം വി ഗോവിന്ദൻ

കേരളത്തിൽ യുഡിഎഫ് തരംഗമാണെന്ന ചാനലുകളുടെയും പത്രങ്ങളുടെയും സർവേകൾ തെറ്റാണ്. ചരിത്രത്തിൽ ഇല്ലാത്ത ഭൂരിപക്ഷം ഇക്കുറി എൽഡിഎഫ് നേടും. രാജ്യത്ത് ഭരിക്കുന്ന സർക്കാരിനെതിരെയുള്ള ജനവിധിയാണ് ഇക്കുറിയുണ്ടാവുകയെന്നതിൽ തർക്കമില്ല.

മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ലാവ്ലിൻ കേസിലുടെ വ്യക്തമായതല്ലേ. ലാവ്ലിനിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ ഇനിയും സുപ്രീം കോടതി തീർപ്പു കൽപ്പിക്കേണ്ടതിൻ്റെ വിചാരണയാണ് ഇപ്പോൾ നടന്നു വരുന്നതെന്നും അത്തരത്തിൽ ഒരു കേസേയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Keywords: News, Malayalam News, MV Govindan, Lok Sabha Election, Politics, Kannur, Chif Minister, MV Govindan said that this election is not the assessment of the state government
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia