SWISS-TOWER 24/07/2023

MV Govindan | രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) കഴിഞ്ഞ അഞ്ച് വർഷം ഹിന്ദു വർഗീയ ശക്തികൾക്കെതിരെ പാർലമെൻ്റിൽ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ ആരോപിച്ചു. യുഡിഎഫ് എംപിമാർ വായ തുറന്നത് കേരളത്തിനെതിരെ പറയാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിൽ ഒരു വികസനവും അനുവദിക്കില്ലെന്ന് പറയുന്ന ഏക പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.

MV Govindan | രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

എ കെ ജി സിടി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ. രാജ്യം നിർണായക തിരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. മൃദു ഹിന്ദുത്വ വാദികളായ കോൺഗ്രസ് ബിജെപിക്ക് ബദലല്ലെന്ന് തെളിഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി എടുത്ത് ബിജെപി വിരുദ്ധ വോടുകൾ ഏകോപിപ്പിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താനാകും. പ്രധാനമന്ത്രി ചർച്ച മാറ്റി വച്ച് കോൺഗ്രസ് അതിൻ്റെ ഭാഗമാവുകയാണ് വേണ്ടതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഹിന്ദു വർഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തിലെ കോൺഗ്രസ് എം പിമാരെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഇലക്ട്രൽ ബോണ്ടിലൂടെ നേടിയ പണാധിപത്യം ഉപയോഗിച്ചാണ് ബിജെപി തിരെഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ പണം കേരളത്തിലുമെത്തും. ഇതിനെയെല്ലാം അതിജീവിച്ച് ഇടതുപക്ഷത്തിന് മികച്ച വിജയം നേടാൻ കേരളത്തിലെ മതേതര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Election, Congress, BJP, MV Govindan, Rahul Gandhi, MV Govindan Master says that today no one believes that Rahul Gandhi will become the Prime Minister.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia