CPM State Secretary | എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രടറി; കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞു

 


തിരുവനന്തപുരം: (www.kvartha.com) അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്ഥാന സെക്രടറി സ്ഥാനം ഒഴിഞ്ഞു. പകരക്കാരനായി എംവി ഗോവിന്ദൻ മാസ്റ്ററെ സിപിഎം നിയോഗിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഎം കേന്ദ്രകമിറ്റി അംഗവുമാണ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.
            
CPM State Secretary | എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രടറി; കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞു

സിപിഎം ജനറൽ സെക്രടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എംഎ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇപി ജയരാജനാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Keywords: MV Govindan Master elected as CPM State Secretary, Kerala, Thiruvananthapuram, News, Top-Headlines, Latest-News, CPM, Secretary, State, Chief Minister, Pinarayi-Vijayan, Kodiyeri Balakrishnan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia