MV Govindan Master | ആവിക്കര സമരത്തിന് പിന്നില്‍ മത തീവ്രവാദ ശക്തികളെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ

 


കണ്ണൂര്‍: (www.kvartha.com) ആവിക്കരയിലേത് പോലെ വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ മതതീവ്രവാദശക്തികളുമായി ബന്ധമുള്ളവരല്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തെ തീരദേശവാസികളുടെ വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍കാര്‍ സാധ്യമായതൊക്കെ ചെയ്യും. ജനാധിപത്യരാജ്യമായ ഇൻഡ്യയില്‍ ആര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. അതുകൊണ്ടുതന്നെ അതിനെ എതിര്‍ക്കേണ്ടതില്ല. പുരോഹിതന്‍മാര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കരയില്‍ നടന്നത്. മതതീവ്രവാദശക്തികളാണ് ആവിക്കരയിലെ സമരത്തിന് പിന്നിലെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
  
MV Govindan Master | ആവിക്കര സമരത്തിന് പിന്നില്‍ മത തീവ്രവാദ ശക്തികളെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ

ആവിക്കരയിലെ സീവേജ് പ്ലാന്റുവരണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ടികളും യോഗം ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ചില ശക്തികള്‍ ഇതിനെതിരെ ജനങ്ങളെ ഇളക്കിവിടുകയായിരുന്നു. ദേശീയപാതയുടെ കാര്യത്തിലും ഇതുതന്നെയാണുണ്ടായത്. ശ്രീചിത്രയിലും മെഡികല്‍ കോളജിലും ആവിക്കരയിലെതുപോലുള്ള പ്ലാന്റുണ്ടാക്കിയിട്ടുണ്ട്. അവിടെ ആളുകള്‍ക്ക് ഇരിക്കാനും കാണാനുമുള്ള സുന്ദരമായ സ്ഥലമുണ്ടാക്കി. ഒരു തവണ കൂടി ശുദ്ധീകരിച്ചാല്‍ ആ വെള്ളം കുടിക്കാന്‍ പോലും പറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. 50 വര്‍ഷക്കാലത്തെ അപ്പുറം കടന്നുള്ള പദ്ധതിയാണിത്.

ഇതുപോലെതന്നെയാണ് ആവിക്കരയില്‍ പ്ലാന്റുകൊണ്ടു യാതൊരു ദോഷവും വരാനില്ല. കണ്ണൂര്‍ ചാലാട് അമൃത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള സമരം പിന്നീട് ഇടപെട്ടു തിരുത്തിച്ചു. പ്രതിഷേധിച്ചവരോട് തിരുവനന്തപുരം കോര്‍പറേഷനിലെ പ്ലാന്റ് പഠിക്കാന്‍ അയച്ചപ്പോള്‍ അവര്‍ക്കു ബോധ്യമായി. കണ്ണൂരിലെ ഏറ്റവും മലിനവും ദുര്‍ഗന്ധവും വമിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചാലാടെന്ന് അതിലൂടെ യാത്രചെയ്യുന്ന എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് 27 കോടി രൂപ ചിലവഴിച്ചു അമൃത്പദ്ധതി അവിടെ നടപ്പിലാക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മീറ്റ് ദ പ്രസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാല്‍ അധ്യക്ഷനായി. സിപിഎം കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ പങ്കെടുത്തു. പ്രസ്‌ ക്ലബ് സെക്രടറി കെ വിജേഷ് സ്വാഗതവും ജോ. സെക്രടറി കെ സന്തോഷ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

Keywords:  Kannur, Kerala, News, Top-Headlines,Terrorism, Protest, CPM, Politics, MV Govindan Master about Avikkara protest.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia