CPM | കോടിയേരിയല്ല എംവി ഗോവിന്ദന്‍: പാര്‍ടിയിലെ പിടി അയഞ്ഞ് പിണറായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) കോടിയേരിയല്ല എംവി ഗോവിന്ദനെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് മേല്‍ പാര്‍ടി കുരുക്ക് മുറുകുന്നു. ഭരണത്തിന് മേല്‍ പൂര്‍ണമായും അധീശ്വതം സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോയകാലത്തിന് തടയിടുന്നതിനുള്ള ഒരുക്കങ്ങളാണ് പുതിയ സംസ്ഥാന സെക്രടറിയായ എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ നടന്നത്. സംസ്ഥാന സര്‍കാരിന്റെ നയപരമായ കാര്യങ്ങള്‍ പാര്‍ടിയിലും മുന്നണിയിലും ചര്‍ച ചെയ്യുന്നതില്‍ വീഴ്ച പാടില്ലെന്ന വ്യക്തമായ സന്ദേശമാണ് എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നുവന്നത്.
                    
CPM | കോടിയേരിയല്ല എംവി ഗോവിന്ദന്‍: പാര്‍ടിയിലെ പിടി അയഞ്ഞ് പിണറായി


ഒരു പരിധികൂടി കടന്നു എല്ലാത്തിനും മീതെ പാര്‍ടിയാണെന്ന് സ്ഥാപിക്കുന്നതിനായി സര്‍കാരിന് വീഴ്ചപറ്റിയെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിവരം പാര്‍ടിക്ക് ലഭിച്ചിട്ടില്ലെന്നും കടത്തി പറയാനും എംവി ഗോവിന്ദന്‍ തയ്യാറായി. കോടിയേരി സംസ്ഥാന സെക്രടറിയായിരുന്ന കാലത്തില്‍ നിന്നുമുള്ള വളരെ പ്രകടമായ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. നേരത്തെ മുഖ്യമന്ത്രി പറയുന്നതും ചെയ്യുന്നതുമായ എന്തുകാര്യത്തിനെയും ന്യായീകരിക്കുകയെന്ന ജോലി മാത്രമേ പാര്‍ടിക്കും സംസ്ഥാന സെക്രടറിക്കുമുണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നപ്പോഴും അതുപാര്‍ടി വേദികളില്‍ പോലും ചര്‍ചയാകാതെ ഇലപൊഴിയുന്ന നിശബ്ദതയോടെ ഒതുങ്ങുകയായിരുന്നു.

എന്നാല്‍ പിണറായി സര്‍കാരിന്റെ രണ്ടാം ടേമില്‍ പാര്‍ടിയും സര്‍കാരും തമ്മില്‍ അകലുന്നതായുള്ള സന്ദേശം ജനങ്ങള്‍ക്കോ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതില്‍ പാര്‍ടി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. എങ്കിലും പാര്‍ടിയില്‍ വ്യക്തമായ ധ്രുവീകരണത്തിന്റെ സൂചനകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്റെ ഏകാധിപത്യം പാര്‍ടിയില്‍ ഇപ്പോഴും തുടരുന്നതില്‍ അതൃപ്തിയുള്ള ഒരു വിഭാഗം നേതാക്കള്‍ എംവി ഗോവിന്ദന്റെ നീക്കങ്ങളെ പ്രതീക്ഷകളോടെയാണ് വീക്ഷിക്കുന്നത്. ഇതില്‍ പഴയ വിഎസ്. അനുകൂലികളും വെട്ടിനിരത്തപ്പെട്ട സിഐടിയുക്കാരുമുണ്ട്.

പാര്‍ടിയില്‍ പിണറായി വിജയനെ ഏകഛത്രാധിപതിയുടെ പിടി അയയുകയാണെങ്കില്‍ പുതിയ ധ്രുവീകരണമുണ്ടായേക്കും. എന്നാല്‍ വിഎസ് -പിണറായി പോരുപോലെ പരസ്യമായ വിഭാഗീയതയിലേക്ക് പോകാതെ അതു അടിയൊഴുക്കുകളായി മാറാനാണ് സാധ്യത. പാര്‍ടിയിലും ഭരണത്തിലും അപ്രമാദിത്വം ഉറപ്പിക്കണമെങ്കില്‍ ഇനി പിണറായിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. പിണറായി വൈര്യനിര്യാതന ബുദ്ധിയോടെ കാണുന്ന നേതാക്കളെ പോലും പാര്‍ടിയുടെ ഭാഗമാക്കി ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കം എംവി ഗോവിന്ദന്‍ നടത്തി തുടങ്ങിയ സാഹചര്യത്തില്‍ അതു ഏറെ ശ്രമകരമായ ദൗത്യമായി മാറിയേക്കാം.

Keywords: MV Govindan is not Kodiyeri, Kerala,Kannur,Top-Headlines,Latest-News,Chief Minister,Politics,CPM,Political party.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia