Criticized | കെ സുരേന്ദ്രന് മറുപടിയുമായി എം വി ഗോവിന്ദന്‍; ചരിത്രപരമായ പേരുകള്‍ മാറ്റാനുളള ശ്രമം ഫാസിസത്തിന്റെ ഭാഗം
Apr 11, 2024, 17:58 IST
കണ്ണൂര്‍: (KVARTHA) പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. പ്രതികളില്‍ ഡി വൈ എഫ്ഐക്കാര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് അവര്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍ കണ്ണൂര്‍ പാറക്കണ്ടിയിലുളള പാര്‍ടി ജില്ലാ കമിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
നടപടിയെടുക്കാത്തതെന്തെന്നകാര്യം ഡി വൈ എഫ് ഐ നേതൃത്വത്തോട് ചോദിക്കണം. അറസ്റ്റിലായവരില്‍ സിപിഎം റെഡ് വൊളന്റിയര്‍ ടീം ക്യാപ്റ്റനുളളത് പാര്‍ടി പരിശോധിക്കും. ഡി വൈ എഫ് ഐ, സിപിഎം പോഷക സംഘടനയല്ലെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ അക്രമത്തിന് മുതിരുന്ന പാര്‍ടിയല്ല സിപിഎം. പാര്‍ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല. ഇങ്ങോട്ടു അക്രമിച്ചാലും തിരിച്ചു അക്രമിക്കാറില്ല. പാനൂര്‍ സ്ഫോടനവുമായി പാര്‍ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. നാദാപുരത്ത് ലീഗ് കേന്ദ്രത്തില്‍ ജീപിലുണ്ടായ സ്ഫോടനം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കാനുളള ശ്രമമാണ്.
ലീഗ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ കുറിച്ചു സമഗ്രമായി പൊലീസ് പരിശോധിക്കണം. സുല്‍ത്വാന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മാത്രം ആവശ്യമാണ്. ഫാസിസത്തിന്റെ ഭാഗമാണ് ചരിത്രപരമായി പേരുകള്‍ മാറ്റാനുളള ശ്രമം. കേരളത്തില്‍ ഒരു ഗണപതിവട്ടവും വിലപ്പോവില്ല.

അനില്‍ ആന്റണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം വേണം. ദല്ലാള്‍ നന്ദകുമാര്‍ നൂറുശതമാനം വിശ്വസിക്കാന്‍ കഴിയുന്നയാളല്ല. എന്നാല്‍ നന്ദകുമാര്‍ പറഞ്ഞെന്നു കരുതി ആരോപണം തളളിക്കളയാനുമാവില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത് ഗൗരവകരമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: MV Govindan Criticized K Surendran, Kannur, News, MV Govindan, Criticized, K Surendran, Politics, BJP, CPM, Allegation, Corruption, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.