Criticized | കോണ്‍ഗ്രസ് നയവും നേതൃത്വവുമില്ലാത്ത പാര്‍ടിയായി മാറിയെന്ന് എംവി ഗോവിന്ദന്‍
Apr 4, 2024, 12:39 IST
കണ്ണൂര്‍: (KVARTHA) നരേന്ദ്ര മോദി സര്‍കാര്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും നിയന്ത്രിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍.
വടകരമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കൂത്തുപറമ്പില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 37% വോടു മാത്രമുള്ള പാര്‍ടിയാണ് ബിജെപി. എന്നാല്‍ ന്യൂനപക്ഷമായ ബിജെപി പത്ത് വര്‍ഷമായി രാജ്യം അടക്കിഭരിച്ചു കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം വോടുകള്‍ ഏകീകരിച്ചാല്‍ മോദി സര്‍കാരിനെ വലിച്ച് താഴെയിടാന്‍ പ്രയാസമില്ല. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപി യുടെ അതേസ്വരം തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്.

ഭരണഘടന സ്ഥാപനങ്ങളെയാകെ തങ്ങളുടെ വരുതിയിലാക്കിക്കൊണ്ട് മതനിരപേക്ഷ രാഷ്ട്രമായ ഇന്‍ഡ്യയെ മതരാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല. നയവും നേതൃത്വവുമില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.
ടൗണ്‍ സ്‌ക്വയര്‍ പരിസരത്ത് നടന്ന പൊതുയോഗത്തില്‍ കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. പി ജയരാജന്‍, വത്സന്‍ പാനോളി, എ പ്രദീപന്‍, സബാഹ് പുല്പറ്റ, യു ബാബു ഗോപിനാഥ്, പാട്യം രാജന്‍, കെ കെ സലിം, രവീന്ദ്രന്‍ കുന്നോത്ത്, മാറോളി ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: MV Govindan Criticized Congress, Kannur, News, MV Govindan, Criticized, Congress, Politics, BJP, CPM, Lok Sabha Election, Inauguration, Campaign, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.