MV Govindan | മൈക് ഓപറേറ്ററായ യുവാവിനോട് തട്ടിക്കയറിയിട്ടില്ല; കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു; വിവാദത്തില്‍ വിശദീകറണവുമായി എം വി ഗോവിന്ദന്‍
Mar 6, 2023, 14:16 IST
തൃശൂര്‍: (www.kvartha.com) ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈകിനോടു ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട ഓപറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ചെന്ന സംഭവത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍.
മൈക് ഓപറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഞാന്‍ ശരിയായിട്ട് പറയുകയായിരുന്നുവെന്നും വ്യക്തമാക്കി. നിങ്ങള്‍ ഇമ്മാതിരി വാര്‍ത്തകള്‍ ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ തിങ്കളാഴ്ച പുനരാരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംവി ഗോവിന്ദന്റെ വാക്കുകള്‍:
എന്താണ് സംഭവിച്ചതെന്ന് പറയാം. ഞാന്‍ ഇങ്ങനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ഇടപെട്ടാലും എനിക്ക് വിഷമമുണ്ടാകാറില്ല. ചോദ്യങ്ങളെല്ലാം ചോദിച്ച് അതിനു മറുപടിയൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതാണ് എന്റെ രീതി. പണ്ടേ അങ്ങനെയാണ്. ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല.
ജാഥയ്ക്ക് വന്നതുകൊണ്ടുമല്ല. പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാള്‍ മൈക് ശരിയാക്കി. അവിടെനിന്ന് പോയശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക് ശരിയാക്കി. എന്നിട്ട് അയാള്‍ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. അടുത്തുനിന്ന് സംസാരിക്കണമെന്നു പറഞ്ഞ് ആ മൈക് ഓപറേറ്റര്‍ എന്നെ പഠിപ്പിക്കാന്‍ വരികയാണ്.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ അടുത്തു നില്‍ക്കാത്തതല്ല പ്രശ്‌നം. ഒരുപാടു സാധനങ്ങളുണ്ടിവിടെ. ആ സാധനമെല്ലാം കൊണ്ടുവച്ച് കൃത്യമായി, ശാസ്ത്രീയമായിട്ട് തയാറാക്കാന്‍ പറ്റിയിട്ടില്ല. അതാണ് പ്രശ്‌നം. എന്നിട്ട് അതിനെക്കുറിച്ച് ഞാന്‍ പൊതുയോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചെല്ലാം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തിയില്ലാത്തതിന്റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കയ്യടിക്കുകയും ചെയ്തു.
Keywords: MV Govindan Clarifies Incident Related To Mic Operator, Thrissur, News, Politics, CPM, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.