MV Govindan | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗം തകര്‍ക്കാന്‍ ശ്രമം; സംഘപരിവാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംവി ഗോവിന്ദന്‍
Nov 6, 2022, 16:22 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റണോയെന്ന് ചര്‍ച ചെയ്യണ്ട സ്ഥിതിയാണ്. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് വിസിമാരെ തിരുകി കയറ്റാനാണ് ശ്രമം. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗും ആര്‍എസ്പിയും സ്വതന്ത്രനിലപാടാണ് സ്വീകരിക്കുന്നത്.
നവംബര്‍ 15ന് രാജ്ഭവന്‍ മാര്‍ചിനൊപ്പം എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടത്തും. ബിലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്കു സാധിക്കില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റണോയെന്ന് ചര്‍ച ചെയ്യും. ഇതിനായി നിയമനിര്‍മാണം നടത്താന്‍ സര്‍കാരിന് പാര്‍ടിയുടെ അനുമതി നല്‍കിയെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
Keywords: MV Govindan against Governor and BJP, Thiruvananthapuram, News, Politics, CPM, BJP, Governor, Criticism, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.