MV Govindan | ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്‍ഡ്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് എംവി ഗോവിന്ദന്‍

 


തലശേരി: (www.kvartha.com) ഇന്‍ഡ്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് ആര്‍എസ്എസ് മുദ്രാവാക്യമെന്നും 2025 ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഈ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
             
MV Govindan | ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്‍ഡ്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് എംവി ഗോവിന്ദന്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സിഎച് കണാരന്റെ അന്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ പുന്നോലില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ ആധിപത്യം തുടരുന്നത് തടയണം. ബിജെപി വിരുദ്ധ വിഭാഗത്തെ ഒപ്പം ചേര്‍ത്താല്‍ ഇതിനു തടയിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഇന്‍ഡ്യയില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. സിഎചിന്റെ പ്രസ്ഥാനം കേരളത്തെ ലോകത്തിന് മാതൃകയാവുന്ന വിധത്തില്‍ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, BJP, MV-Govindan, India, Election, MV Govindan against BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia