MV Govindan | ഇഡി അന്വേഷണത്തിലൂടെ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി തൃശൂര്‍ പിടിക്കാന്‍ നീക്കമെന്ന് എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (KVARTHA) പാര്‍ടിക്കെതിരായി വലിയ കടന്നാക്രമണങ്ങള്‍ ഏതു വഴിക്കു നിന്നു വന്നാലും ചെറുത്തു തോല്‍പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. കണ്ണൂര്‍ പയ്യാമ്പലത്ത് കോടിയേരി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇഡിയെ മുന്‍ നിര്‍ത്തി നടത്തുന്ന അന്വേഷണങ്ങളിലൂടെ തൃശൂര്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപില്‍ സുരേഷ് ഗോപിയെ നിര്‍ത്തി പിടിച്ചെടുക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടിക്കെതിരെ കടന്നാക്രമണം നടക്കുമ്പോള്‍ അതിനെയെല്ലാം അഭിമുഖീകരിക്കാന്‍ കോടിയേരിയില്ലല്ലോയെന്ന തീരാദുഖമാണ് കേരളത്തിലെ പാര്‍ടി അഭിമുഖീകരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

MV Govindan | ഇഡി അന്വേഷണത്തിലൂടെ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി തൃശൂര്‍ പിടിക്കാന്‍ നീക്കമെന്ന് എം വി ഗോവിന്ദന്‍

ഏത് സങ്കീര്‍ണമായ പ്രശ്നങ്ങളെയും ഫലപ്രദമായി അതിജീവിക്കാന്‍ ശരിയായ ദിശാബോധത്തോടെ മുന്നോട്ടേക്ക് പോകാനുള്ള കഴിവ് കോടിയേരിക്ക് ഉണ്ടായിരുന്നു. എല്ലാ കഴിവും ശേഷിയും പാര്‍ടിക്ക് നല്‍കിയ ഒരു സമര്‍പ്പിത ജീവിതമായിരുന്നു കോടിയേരിക്ക് ഉണ്ടായിരുന്നത് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഒരു വര്‍ഷം വളരെ വേഗമാണ് കടന്നുപോയത്. എകെജി സെന്ററിലും ഫ് ളാറ്റിലുമൊക്കെ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉള്ളപ്പോള്‍ ഓഫീസിന്റെ മുറിയിലും ഫ് ളാറ്റിലുമെല്ലാം സഖാവ് കോടിയേരിയുടെ ഒരു കാഴ്ച ഇപ്പോഴും നമ്മുടെയെല്ലാം മനസില്‍ പച്ചപിടിച്ച് നില്‍ക്കുകയാണ്. എവിടെയൊക്കെയോ അദ്ദേഹം ഇല്ലേ എന്ന മാനസിക പ്രയാസമാണ് നമ്മളെല്ലാം അനുഭവിക്കുന്നത്.

ഒരു വര്‍ഷമായി കോടിയേരി ഇല്ലാത്ത കേരളം കടന്നുപോകുകയാണ്. അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി, പൊളിറ്റ് ബ്യൂറോ അംഗമായി സംസ്ഥാന സെക്രടറിയായി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്നേഹവായ്പ് പിടിച്ചുവാങ്ങിയ, സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ്.

താരതമ്യം ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള വ്യക്തിബന്ധം എല്ലാവരുമായും പുലര്‍ത്തി. ആ വ്യക്തിബന്ധം നിലനിര്‍ത്താന്‍ എല്ലാ സാഹചര്യങ്ങളിലും ശ്രമിച്ചിരുന്നു. ശ്രദ്ധേയമായ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ടിയുടെ നേതൃനിരയിലേക്ക് കോടിയേരി എത്തിച്ചേര്‍ന്നത്. എല്ലാ പ്രവര്‍ത്തനത്തിലും കോടിയേരിയുടേതായ ടച് ഉണ്ട്.

പാര്‍ടിക്കെതിരായി വലിയ കടന്നാക്രമണങ്ങള്‍ വരികയാണ്. അതിനെയെല്ലാം അഭിമുഖീകരിക്കാന്‍ കോടിയേരി ഇല്ലല്ലോ എന്ന തീരാദുഖമാണ് കേരളത്തിലെ പാര്‍ടി അഭിമുഖീകരിക്കുന്നത്. സ്വകാര്യമായ ഒരു കാര്യവും പാര്‍ടിക്ക് അന്യമായി കോടിയേരിക്ക് ഉണ്ടായിരുന്നില്ല. ദേശാഭിമാനിയെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രമാക്കി രൂപപ്പെടുത്തുന്നതില്‍ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഫലപ്രദമായി നേതൃത്വം കൊടുത്തു. എന്നാല്‍ പാര്‍ടിയെ കടന്നാക്രമിക്കുന്നതിനോടൊപ്പം കോടിയേരിയെയും രാഷ്ട്രീയ ശത്രുക്കള്‍ വേട്ടയാടി.

ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ്. അറുപിന്തിരിപ്പന്‍ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കേസിലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം. ഇ ഡി കള്ളക്കേസ് എടുക്കുകയാണ്. ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോള്‍ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി ആര്‍ അരവിന്ദാക്ഷന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കാനാണ് ശ്രമം. ഇ ഡി നാളെ കോടിയേരിയുടെ പേരില്‍ കേസ് എടുത്താലും അത്ഭുതമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങള്‍ക്കും. വരികള്‍ക്കിടയില്‍ വായിക്കാന്‍ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള്‍ മനസിലാക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Keywords:  MV Govindan About ED investigation, Kannur, News, MV Govindan, ED Investigation, Suresh Gopi, Media, Criticized, Leaders, Kodiyeri Balakrishnan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia