Award | മാഹി കലാഗ്രാമത്തില്‍ എംവി ദേവന്‍ കലാപുരസ്‌കാരം ടി കലാധരന് സമ്മാനിച്ചു
Apr 30, 2023, 19:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാഹി: (www.kvartha.com) ഈ വര്‍ഷത്തെ എം വി ദേവന്‍ കലാപുരസ്‌കാരം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ടി കലാധരന് സമ്മാനിച്ചു. മലയാള കലാഗ്രാമത്തില്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായ ബോസ് കൃഷ്ണമാചാരിയാണ് പുരസ്‌കാര സമര്‍പ്പണം നടത്തിയത്. എം വി ദേവന്റെ സ്മരണയ്ക്ക് സമര്‍പ്പിച്ച ദേവയാനം 2023 ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ബോസ് കൃഷ്ണമാചാരി നിര്‍വഹിച്ചു.
മലയാള കലാഗ്രാമത്തിലെ എം ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. പൊന്ന്യം ചന്ദ്രന്‍, ഒ അജിത് കുമാര്‍, പ്രശാന്ത് ഒളവിലം, പി ജയരാജന്‍ എന്നിവര്‍ അനുസ്മരണഭാഷണം നടത്തി. ബിനുരാജ് കലാപീഠം സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
മലയാള കലാഗ്രാമം, കൊച്ചിയിലെ നാണപ്പ ആര്‍ട് ഗാലറി, പൗര്‍ണമി ആര്‍ട് ഗാലറി എന്നിവരുടെ സഹകരണത്തോടെയാണ് കൂത്തുപറമ്പ് ആസ്ഥാനമായ ഏഷ്യന്‍ ആര്‍ട്സ് സെന്റര്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പ്രശസ്ത ചിത്രരചയിതാക്കളായ ബാലന്‍ നമ്പ്യാര്‍, എസ് ജി വാസുദേവ്, എന്‍ പി കെ മുത്തുക്കോയ, ആര്‍ടിസ്റ്റ് നമ്പൂതിരി, ബാബു സേവ്യര്‍, പ്രദീപ് പുത്തൂര്‍, അജയകുമാര്‍ എ കൂടല്ലൂര്‍, മുരളി ചിരോത്ത്, ടി കലാധരന്‍, ജി രാജേന്ദ്രന്‍ എന്നിവര്‍ ഉള്‍പെടെ മുതിര്‍ന്ന തലമുറയിലും പുതുതലമുറയിലുംപെട്ട എഴുപതിലേറെ പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. മലയാള കലാഗ്രാമത്തിലെ എം വി ദേവന്‍ ആര്‍ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം മെയ് 10ന് സമാപിക്കും.
മലയാള കലാഗ്രാമത്തിലെ എം ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. പൊന്ന്യം ചന്ദ്രന്‍, ഒ അജിത് കുമാര്‍, പ്രശാന്ത് ഒളവിലം, പി ജയരാജന്‍ എന്നിവര്‍ അനുസ്മരണഭാഷണം നടത്തി. ബിനുരാജ് കലാപീഠം സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
പ്രശസ്ത ചിത്രരചയിതാക്കളായ ബാലന്‍ നമ്പ്യാര്‍, എസ് ജി വാസുദേവ്, എന്‍ പി കെ മുത്തുക്കോയ, ആര്‍ടിസ്റ്റ് നമ്പൂതിരി, ബാബു സേവ്യര്‍, പ്രദീപ് പുത്തൂര്‍, അജയകുമാര്‍ എ കൂടല്ലൂര്‍, മുരളി ചിരോത്ത്, ടി കലാധരന്‍, ജി രാജേന്ദ്രന്‍ എന്നിവര്‍ ഉള്‍പെടെ മുതിര്‍ന്ന തലമുറയിലും പുതുതലമുറയിലുംപെട്ട എഴുപതിലേറെ പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. മലയാള കലാഗ്രാമത്തിലെ എം വി ദേവന്‍ ആര്‍ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം മെയ് 10ന് സമാപിക്കും.
Keywords: MV Devan Kalapuraskar goes to T Kaladharan, Mahe, News, Award, Inauguration, Artist, Exhibition, MV Devan Kalapuraskar, T Kaladharan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.