SWISS-TOWER 24/07/2023

Bypass | സ്വപ്ന പാതയിലൂടെയുളള ട്രയല്‍ റണ്‍ വിജയകരം; ഉദ്ഘാടനത്തിനൊരുങ്ങി മുഴപ്പിലങ്ങാട് -മാഹി ബൈപാസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പണി പൂര്‍ത്തിയാക്കിയ മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡ് ദേശീയപാത അധികൃതര്‍ ട്രയല്‍ റണിനായി തുറന്നു കൊടുത്തു. വ്യാഴാഴ്ച മുതല്‍ അഞ്ചുദിവസത്തേക്കാണ് ട്രയില്‍ റണിനായി തുറന്നുകൊടുത്തത്. മാര്‍ച് പതിനൊന്നിന് ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ നല്‍കുന്ന വിവരം.

മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുളള 18.6 കിലോമീറ്റര്‍ ബൈപാസ് നിര്‍മാണമാണ് പൂര്‍ത്തിയായത്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപാസ്. ബൈപാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.


Bypass | സ്വപ്ന പാതയിലൂടെയുളള ട്രയല്‍ റണ്‍ വിജയകരം; ഉദ്ഘാടനത്തിനൊരുങ്ങി മുഴപ്പിലങ്ങാട് -മാഹി ബൈപാസ്
 

എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കെ കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല. 2018-ലാണ് കംപനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയേഴിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കരുതിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നടന്നിരുന്നില്ല.

മുഴപ്പിലങ്ങാട് നിന്നും അഴിയൂര്‍ വരെ പതിനാല് മിനുടുകൊണ്ടു ബൈപാസ് വഴി സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ധര്‍മ്മടം, തലശേരി, കൊടുവളളി എന്നിവടങ്ങളിലെ ഗതാഗതകുരുക്ക് ഈ ബൈപാസ് വന്നാല്‍ ഒഴിവാകും. ഈ നഗരങ്ങള്‍ക്ക് സമാന്തരമായാണ് പുതിയ ബൈപാസ് റോഡുവഴി പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി 24-നാണ് കരാര്‍ കംപനിയില്‍ നിന്നും ദേശീയപാത അതോറിറ്റി ഏറ്റെടുത്തത്. തലശേരി വടക്കുമ്പാട് ബൈപാസിനായി ടോള്‍ ബൂത് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.


Keywords: Muzhappilangad-Mahe Bypass ready for inauguration, Kannur, News, Muzhappilangad, Mahe, Bypass, Inauguration, Inauguration, Technical Problem, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia