Order | മുഴപ്പിലങ്ങാട് ബീച്ചില്‍ ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിബന്ധനകളോടെയാണ് പ്രവേശനം
● പരമാവധി 20 കി.മീ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂ
തലശേരി: (KVARTHA) പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ 14 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. നിബന്ധനകളോടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

പരമാവധി 20 കി.മീ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂ, വാഹനങ്ങള്‍ വെള്ളത്തിലൂടെ ഓടിക്കാന്‍ പാടുള്ളതല്ല, ബീച്ചില്‍ ഡ്രൈവിങ് പരിശീലനം പാടില്ല, സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂ, ലൈഫ് ഗാര്‍ഡുകളുടെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണം എന്നിങ്ങനെയാണ് നിബന്ധന.
#MuzhappilangadBeach #Onam #KeralaTourism #BeachDriving #TravelNews