Ashraf Moulavi | സ്വത്ത് കണ്ടുകെട്ടൽ: കോടതി വിധിയുടെ മറവിൽ പിണറായി സർകാർ കാണിക്കുന്നത് വിവേചനമെന്ന് എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അശ്റഫ് മൗലവി
Jan 21, 2023, 14:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി വിധിയുടെ മറവിൽ പിണറായി സർകാർ കാണിക്കുന്നത് വിവേചനമാണെന്ന് എസ് ഡി പി ഐ നേതാക്കൾ. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയുമാന്നെന്ന തന്ത്രമാണ് പിണറായി സർകാർ ഈ കാര്യത്തിൽ സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ഹർതാൽ അക്രമത്തിന്റെ മറവിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിൽ കോടതി അമിതാവേശം കാണിക്കുകയാണ് ചെയ്യുന്നതെന്നും എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അശ്റഫ് മൗലവി ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സർകാരാണ് ഇതിന് കോടതിയിൽ അപേക്ഷ നൽകിയത്. കേന്ദ്രത്തിൽ മോദിസർകാർ ചെയ്യുന്നതു പോലെയാണ് കേരളത്തിൽ പിണറായി സർകാർ ചെയ്യുന്നത്. ഹർതാലുമായി ബന്ധമില്ലത്തവരിൽ നിന്നാണ് സ്വത്തു കണ്ടെടുക്കുന്നത്.
മലപ്പുറത്ത് കോട്ടയ്ക്കലിൽ നിന്നും മുസ്ലിം ലീഗ് വാർഡ് മെമ്പറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. നാട്ടിലില്ലാത്തവരുടെയും അവരുടെ ഭാര്യമാരുടെയും പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എല്ലാവർക്കും തുല്യ നീതിയല്ല പിണറായി സർകാർ നൽകുന്നത്. ഒരു പ്രത്യേക ജനവിഭാഗത്തിൽ ഭയപ്പാട് നൃഷ്ടിക്കുകയാണ് സർകാർ ചെയ്യുന്നത്. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോടതി ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ലിസ്റ്റും പ്രകാരമാണ് ഇപ്പോൾ നടപടിയെടുക്കുന്നത്.
ഹർതാലിൽ പങ്കെടുക്കാത്ത എസ് ഡി പി ഐയുടെ ഭാരവാഹികളുടെ സ്വത്ത് കണ്ടെടുക്കുകയാണ്. പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടെത്താൻ കോടതി പറഞ്ഞപ്പോൾ കേസിൽ പ്രതികളില്ലാത്ത എസ് ഡി പി ഐ നേതാക്കളുടെ സ്വത്ത് കണ്ടെടുക്കുകയാണ്. ആഭ്യന്തര ലിസ്റ്റു കൊടുത്തതു പ്രകാരമാണ് മുകളിൽ നിന്നും വന്ന ലിസ്റ്റു പ്രകാരം കേസിൽ പ്രതികളല്ലാത്തവരുടെ പോലും സ്വത്ത് കണ്ടെടുക്കുന്നത്. ഈ ലിസ്റ്റ് എവിടെ നിന്നും തയ്യാറാക്കിയതെന്നാണ് പ്രശ്നം .
കോടതി സ്വത്തു കണ്ടുകെട്ടുന്നത് വിവേചനപരമാകുന്നുവെന്ന തോന്നൽ സാധാരണക്കാരിൽ ശക്തമാണ്. സ്വത്തു കണ്ടെത്തുന്നത് വൈകിപ്പിച്ചുവെന്നു കാണിച്ചു വിവേചനപരമായ നടപടിയാണ് പിണറായി സർകാർ ചെയ്യുന്നത്. കേരളത്തിൽ ഹർതാൽ നടക്കുന്നത് ആദ്യമായല്ല. വിഴിഞ്ഞം സമരം , ശബരിമല പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ടു കെ എസ് ആർ ടി സി ബസുകൾക്കും പൊലീസ് സ്റ്റേഷനും നേരെ അക്രമമുണ്ടായി. എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ കോടതി തയ്യാറായിട്ടില്ല.
സർകാർ നടപടി വിവേചനപരമാണെന്ന തോന്നൽ സാധാരണക്കാർക്കുണ്ട്. പോപുലർ ഫ്രണ്ടിനെ കേന്ദ്രസർകാർ നിരോധിച്ചത് ട്രൈബ്യൂണൽ തീരുമാനിക്കട്ടെ. ഇവിടെ പ്രശ്നം സർകാരിന്റെ വിവേചനപരമാണ്. ഗവൺമെന്റിന്റെ പക്ഷപാതപരമായ നിലപാടുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുവാറ്റുപുഴ അശ്റഫ് മൗലവി പറഞ്ഞു. നിരോധിക്കപ്പെട്ടതിനു ശേഷം കേസിൽ ഉൾപ്പെട്ട പോപുലർ ഫ്രണ്ടു പ്രവർത്തകർ എസ് ഡി പി ഐയിൽ പ്രവർത്തിക്കേണ്ടെന്നാണ് കേന്ദ്ര കമിറ്റി തീരുമാനം. എസ് ഡി പി ഐയുടെ അംഗത്വത്തിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ എസ് ഡി പി ഐ നേതാവ് ശമീർ പുല്ലുക്കരയുടെ കാർ കണ്ടുകെട്ടി. ഹർതാൽ സമയത്ത് ഇയാളുടെ പേരിൽ കേസെടുത്തിരുന്നില്ല. ഒരു വസ്തു ജപ്തി ചെയ്യുമ്പോൾ അതിന് ഒരു കാരണമുണ്ടാകണം. എഴുതി വെച്ച നിയമപ്രകാരമായിരിക്കണം ജപ്തി. കോടതി പറഞ്ഞത് പോപുലർ ഫ്രണ്ടു നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ്. എന്നാൽ ഇതിൽപ്പെടാത്തവരാണ് നടപടിക്ക് വിധേയമാകുന്നത്. മുകളിൽ നിന്നും വന്ന ലിസ്റ്റു പ്രകാരമാണ് ജപ്തി ചെയ്യുന്നതെന്നാണ് പൊലീസും തഹസിൽദാരുമാരും പറയുന്നത്. ഒന്നിലും പെടാത്ത നിരപരാധികളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലാ ജെനറൽ സെകടറി റശീദ് ഉമലി, കണ്ണൂർ ജില്ലാ ജെനറൽ സെക്രടറി ബശീർ കണ്ണാടിപറമ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,SDPI,Court,Court Order,Government,Top-Headlines,Laest-News,Politics,party,Political party, Muvattupuzha Ashraf Moulavi against Pinarayi govt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

