കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കാര്‍ഷിക ബജറ്റ് അവതരിപ്പിക്കണം: പി.സി തോമസ്
Jul 25, 2012, 12:38 IST
ADVERTISEMENT
കാസര്‍കോട്: കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റെയില്‍വേയ്ക്ക് മാത്രമായി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതുപോലെ കൃഷിക്കും പ്രത്യേക ബജറ്റ് അനിവാര്യമാണ്. ഭാരതം കാര്‍ഷിക രാഷ്ട്രമാണെങ്കിലും കൃഷിക്ക് ഇതുവരെ പ്രധാന്യം നല്‍കിയിട്ടില്ല. കാര്‍ഷിക രംഗത്ത് നാലു ശതമാനം വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ട ഭാരതം ഇന്നും ഒരു ശതമാനത്തിന് താഴെയാണ് നില്‍ക്കുന്നത്. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ഭക്ഷ്യമേഖല, ഭക്ഷ്യവ്യവസായം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം കാര്‍ഷിക ബജറ്റ് തയ്യാറാക്കേണ്ടതെന്നും പി.സി തോമസ് നിര്‍ദ്ദേശിച്ചു.
ഈ ആവശ്യത്തിന് പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ജുലൈ 31ന് കോട്ടയത്ത് തന്റെ പാര്‍ട്ടി അഖിലകക്ഷി സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതിയ സത്യവാങ് മൂലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചതായി തോമസ് ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ജോഷി അടിമാലി, ജില്ലാ പ്രസിഡന്റ് പി. എം മൈക്കിള്‍, ജന.സെക്രട്ടറി ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് ഷഫീഖ് മുഹമ്മദ്, കര്‍ഷക യൂണിയന് പ്രസിഡന്റ് എം.ടി. തോമസ്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ. ജെ ജോസ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Press meet, P.C Thomas, Budget, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.