മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും; രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും

 


കോഴിക്കോട് : (www.kvartha.com 11.11.2016) സംസ്ഥാനത്തിന് അകത്തും പുറത്തും ‘രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക’ എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെയും ചര്‍ച്ചകളുടെയും പരിസമാപ്തി കുറിച്ച് കോഴിക്കോട് നടക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ശനിയാഴ്ച മഹാ സമ്മേളനത്തോടെ സമാപിക്കും.

സമാപന സമ്മേളനത്തില്‍ രണ്ടു ലക്ഷം യുവാക്കളും പൊതുജനങ്ങളും അണിചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദളിത്-മുസ്‌ലിം ഐക്യത്തിന്റെ, പ്രത്യാശയുടെ കിരണങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം യുവത്വത്തിന്റെ ജാഗ്രതയും മുന്നേറ്റവും അടയാളപ്പെടുത്തും.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും; രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും
വ്യാഴാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറർ പി കെ കുഞ്ഞാലിക്കുട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ‘കാലം 2012-16’ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും; രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും
വിവിധ സെമിനാറുകളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേശ് രാമകൃഷ്ണന്‍ (ഫാസിസവും ദേശീയതയും), കെ.എം ഷാജി എം.എല്‍.എ, ജെ.എന്‍.യു പ്രൊഫസര്‍ എ.കെ രാമകൃഷ്ണന്‍ ( മതവും ബഹുസ്വരതയും), അഡ്വ.കെ.എന്‍.എ ഖാദര്‍, 
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും; രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുംഡോ.ടി.ടി ശ്രീകുമാര്‍ (പരിസ്ഥിതിയും വികസനവും), എം.ഐ തങ്ങള്‍, കെ.കെ ബാബുരാജ്, അഭിലാഷ് ജി രമേശ് ജെ.എന്‍.യു(ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും) സംസാരിച്ചു. വൈകിട്ട് ഇശല്‍ പൈതൃകവും അരങ്ങേറി.



മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും; രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും
Keywords: Muslim-League, IUML, Youth League, Conference, Kozhikode, Kerala, Muslim Youth League State  conference concludes on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia