മുസ്‌ലിം വംശഹത്യാ ആഹ്വാനത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണം: മുസ്ലിം ലീഗ്
Jun 13, 2016, 10:22 IST
കോഴിക്കോട്: (www.kvartha.com 13.06.2016) മുസ്ലിം മുക്ത ഭാരതമാണ് അടുത്ത ലക്ഷ്യമെന്ന സംഘ്പരിവാര്‍ നേതാവ് സ്വാധി പ്രാച്ചിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
കോണ്‍ഗ്രസിനെ തുടച്ച് നീക്കുക എന്ന തങ്ങളുടെ ദൗത്യം വിജയിച്ചുവെന്നും മുസ്ലിംകളുടെ കാര്യത്തില്‍ അത്തരം നീക്കങ്ങള്‍ നടന്നുവരികയാണെന്നുമാണ് പ്രാച്ചി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. കേന്ദ്ര ഭരണത്തില്‍ സ്വാധീനമുള്ള പ്രമുഖ നേതാവിന്റെ ഭീഷണി നിസ്സാരമായി കാണാന്‍ പാടില്ല.
മതേതരത്വത്തില്‍ അധിഷ്ടിതമായ ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട ഇന്ത്യന്‍ ഭരണഘടനാ സംവിധാനം ഫാഷിസ്റ്റ് സമീപനത്തിലേക്ക് മാറുന്നതിന്റെ സൂചനയാണ് പ്രാചിയുടെ വെളിപ്പെടുത്തല്‍. ആലോചിച്ചുറപ്പിച്ച് മുസ്ലിം വംശഹത്യാ ആഹ്വാനം നടത്തിയ സ്വാധി പ്രാച്ചിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുസ്ലിം-ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമങ്ങളും കലാപങ്ങളും ലക്ഷ്യംവെക്കുന്നത് പറയുകയാണ് പ്രാച്ചി . രാജ്യത്തെ മുഖ്യ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുകയെന്നതാണോ കേന്ദ്ര ഭരണകൂടത്തിന്റെ നിലപാടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Keywords: Kozhikode, Kerala, India, RSS, VHP, BJP, Central Government, Narendra Modi, IUML, Muslim-League, K.P.A.Majeed, Muslims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.