Against Drug Use | കേരളം മയക്കുമരുന്നിൽ മയങ്ങുമ്പോൾ വേറിട്ട നിലപാടുമായി മുസ്ലിം പള്ളി കമിറ്റി; ലഹരിക്കടത്തിൽ ഉൾപെടുന്നവരെ മഹല്ലിൽ നിന്ന് തന്നെ പുറത്താക്കാൻ കാസർകോട് പടന്നക്കാട് ജമാഅതിന്റെ തീരുമാനം; കർശന നടപടിക്ക് നിറഞ്ഞ കയ്യടി; എല്ലാവരും മാതൃകയാക്കണമെന്ന് നെറ്റിസൻഡ്
Aug 24, 2022, 12:17 IST
കാസർകോട്: (www.kvartha.com) കേരളം ലഹരിമാഫിയയുടെ സ്വന്തം നാടായി മാറുന്ന കാഴ്ചയാണ് ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്. നിരവധി യുവതി യുവാക്കളാണ് മയക്കുമരുന്നുകളുമായി പിടിയിലായത്. വിദ്യാർഥി - വിദ്യാർഥിനികളെ പോലും മയക്കുമരുന്നിന് അടിമയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും അവരെ ക്യാരിയർമായി ഉപയോഗിക്കുകയും ചെയ്യുന്നതായുള്ള ഞെട്ടിക്കുന്ന, വിവിധയിടങ്ങളിൽ നിന്നുള്ള വിവരങ്ങളും പുറത്തുവന്നു. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്ക് മരുന്നുകള്‍ പോലും കേരളത്തില്‍ നിര്‍ബാധം ലഭിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. 3000 കോടി രൂപയോളം വിലവരുന്ന മയക്ക് മരുന്നുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് പിടിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊകൈയിന്‍, എംഡിഎംഎ, ഹാഷിഷ്, എല്‍ എസ് ഡി സ്റ്റാംപ് തുടങ്ങിയ 'ന്യൂജെൻ മയക്കുമരുന്നുകൾ' കേരളത്തിൽ സുലഭമാണ്. അതേസമയം തന്നെ കടത്തുന്ന ലഹരിമരുന്നിന്റെ 40 ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളുന്നുവെന്നുള്ളതാണ് വസ്തുത. അപ്പോഴാണ് കേരളത്തില്‍ ഒഴുകുന്ന മയക്കുമരുന്നിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അമ്പരിപ്പിക്കുക. നിരവധി കുടുംബങ്ങളാണ് ലഹരി മരുന്ന് മൂലം ദുരിതം അനുഭവിക്കുന്നത്.
ലഹരി സമൂഹത്തെ കാർന്നുതിന്നുന്ന ഈ അവസരത്തിൽ വേറിട്ട കർശന നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു മുസ്ലിം പള്ളി കമിറ്റി. ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്നവരെ മഹല്ലില്‍ നിന്ന് പുറത്താക്കാനാണ് കാസർകോട് ജില്ലയിലെ പടന്നക്കാട് മുഹ്‌യുദ്ദീൻ മുസ്ലിം ജമാഅത് കമിറ്റിയുടെ തീരുമാനം. ലഹരി ഇടപാടുമായി ബന്ധമുള്ളവരെ മഹല്ലിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. ബഹിഷ്‌കരണം നേരിടുന്നവരെ വിവാഹ കാര്യങ്ങള്‍ ഉള്‍പെടെ മഹല്ലിന്റെ പിന്തുണ ഉണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്.
580 കുടുംബങ്ങൾ അംഗങ്ങളായുള്ള മസ്ജിദ് കമിറ്റിയാണിത്. ബോധവത്‌കരണ ക്ലാസ് ഉൾപെടെയുള്ള പരിപാടികളും കമിറ്റി നടത്തിവരുന്നുണ്ട്. ഇത്തരത്തിൽ ശക്തമായ നിലപാടെടുത്ത പടന്നക്കാട് മഹല്ല് കമിറ്റിയെ കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണൻ നായരും സംഘവും അഭിനന്ദിക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ ആർ ശരത്, അസി സബ് ഇൻസ്പെക്ടർ അബൂബകർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ രഞ്ജിത് കുമാർ, ടിവി പ്രമോദ്, സിവിൽ പൊലീസ് ഓഫീസർമാരായ അമൽദേവ്, രജിൽ എന്നിവരുമുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തുസംഘങ്ങളെ ഒതുക്കാൻ അടക്കം ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ക്ലീൻ കാസർകോട് ഓപറേഷന് എല്ലാവിധ പിന്തുണയും മഹല്ല് കമിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരുപക്ഷെ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഇത്രയും ശക്തമായ നടപടി കൈക്കൊള്ളുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും മഹല്ല് കമിറ്റിയുടെ തീരുമാനം ചർചയായി. നിറഞ്ഞ കയ്യടിയാണ് നെറ്റിസൻസ് ഈ തീരുമാനത്തിന് നൽകുന്നത്. പടന്നക്കാട് മഹല്ല് ജമാഅതിന്റെ തീരുമാനം മറ്റ് മഹല്ല് കമിറ്റികളും മാതൃകയാക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്.
'നാർകോടിക് ജിഹാദ്' അടക്കമുള്ള ആക്ഷേപങ്ങൾ ചിലർ ഉയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തങ്ങൾ ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പമല്ല എന്നുള്ള ശക്തമായ സന്ദേശം മുസ്ലിം സമുദായം നൽകുന്നത്. മതപ്രഭാഷണ വേദികളിലും ലഹരി ഉപയോഗിക്കുന്നതിനെതിരെ പ്രാസംഗികന്മാർ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവിധ മഹല്ല് കമിറ്റികളുടെ നേതൃത്വത്തിൽ ബോധവത്‌കരണ ക്ലാസുകളും നടത്തിവരുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴിയടക്കം ലഹരി മാഫിയകൾ ഇടപാടുകാരെ തേടിവരുമ്പോൾ വീടിനകത്ത് തന്നെ നിതാന്ത ജാഗ്രത വേണമെന്ന് ഉണർത്തി കുടുംബ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ സാമൂഹ്യ വിപത്തിനെതിരെ എല്ലാവരും കൈകോർത്ത് ഒരുമിച്ച് നിൽക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അടക്കം നിരന്തരം പറയുന്നത്. ഈ സാഹചര്യത്തിൽ പടന്നക്കാട് മുസ്ലിം പള്ളി കമിറ്റിയുടെ തീരുമാനം വലിയ മാറ്റത്തിന് തിരികൊളുത്തുമെന്നാണ് വിലയിരുത്തുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Social-Media, Comments, Masjid, Drugs, Case, Muslim Masjid Committee takes strict action against drug peddlers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.