ADVERTISEMENT
മലപ്പുറം: (www.kvartha.com 19.05.2016) യുഡിഎഫ് മുന്നണി തകര്‍ന്നടിഞ്ഞപ്പോഴും തലയുയര്‍ത്തി മുസ്ലിം ലീഗ്. കൈയിലുണ്ടായിരുന്ന 20 സീറ്റുകള്‍ 18 ആയി കുറഞ്ഞു. രണ്ട് സീറ്റ് നഷ്ടമായി എന്നത് മാത്രമാണ് ലീഗിന്റെ നഷ്ടം.
മഞ്ചേശ്വരത്തും അഴിക്കോടും ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ജയിച്ച് കയറി. കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ശക്തി കേന്ദമായ കുറ്റിയാടി പിടിച്ചെടുത്തുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാല്‍ സഭ പാലം വലിച്ചതോടെ കോഴിക്കോട്ടെ കൊടുവള്ളി കൈവിട്ടു. കൊടുവള്ളിയില്‍ പാര്‍ട്ടി വിമതന്‍ ഇടത്പക്ഷത്തോടൊപ്പം ചേര്‍ന്ന് തോല്‍പിച്ചു.
ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനുര്‍ പോയി. നിലമ്പൂരില്‍ ആര്യാടന്റെ മകനെ തോല്‍പിച്ചതിന് ഭാവിയില്‍ പഴി കേള്‍ക്കേണ്ടി വരും. കാല്‍ ലക്ഷം ഭൂരിപക്ഷമുണ്ടായിരുന്ന മങ്കട നിലനിര്‍ത്തിയത് വെറും 1508 വോട്ടിന്. ഏറനാടും വേങ്ങരയുമൊഴികെ മലപ്പുറത്തെ എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നന്നായി കുറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അലി വിയര്‍ത്താണ് ജയിച്ചത്. വിദ്യാഭ്യസ മന്ത്രി അബ്ദുറബ്ബിനെ രാഷ്ട്രീയത്തില്‍ ഒരു മേല്‍വിലാസവുമില്ലാത്ത ഒരു സ്വതന്ത്രനാണ് ആദ്യാവസാനം വിറപ്പിച്ചത്. ആദ്യം മുതലേ രണ്ടാം സ്ഥാനത്തായിരുന്ന റബ്ബ് അവസാന നിമിഷം വിയര്‍ത്ത് കുളിച്ച് ജയിച്ചുകയറുകയായിരുന്നു.
മഞ്ചേശ്വരത്തും ലീഗ് വിറച്ചു. ബിജെപിയുടെ കെ സുരേന്ദ്രനെതിരെ 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഭൂരിപക്ഷം കുറയാനുണ്ടായ സാഹചര്യങ്ങളും മറ്റും പാര്‍ട്ടി കാര്യമായി തന്നെ പഠിക്കും. വീഴ്ചകള്‍ തിരിച്ചറിയുകയും മുമ്പോട്ടുള്ള പ്രയാണത്തിന് ആശ്യമായ മാറ്റങ്ങള്‍ പാര്‍ട്ടി കൈകൊള്ളുകയും ചെയ്യുമെന്ന് നേതൃത്വം സൂചന നല്‍കി.
ഇങ്ങനെയെല്ലാമാണ് കാര്യങ്ങളെങ്കിലും മുസ്ലിം ലീഗ് മത്സരിച്ച 24 ല്‍ 18 സീറ്റിലും ജയിച്ചുകയറാനായത് പാര്‍ട്ടി നേതൃത്വത്തിലും പ്രവര്‍ത്തകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Keywords: Muslim-League, IUML, P.K Kunjalikutty, Malappuram, Kerala, UDF, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.