SWISS-TOWER 24/07/2023

Muslim League | ശുകൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണമുന്നയിച്ച അഭിഭാഷകനെതിരെ നിയമനടപടിയുമായി മുസ്ലിം ലീഗ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അരിയില്‍ ശുകൂര്‍ വധക്കേസ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ചതായി കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദമായി. മുന്‍ സിഎംപി നേതാവുകൂടിയായ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തലനെ തുടര്‍ന്ന് മുസ്ലിം ലീഗില്‍ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. അരിയില്‍ ശുകൂര്‍ വധക്കേസില്‍ ഗൂഡാലോചന നടത്തിയതിന്
പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് താന്‍ പൊലീസിന് അന്ന് നിയമോപദേശം നല്‍കിയിരുന്നു.
          
Muslim League | ശുകൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണമുന്നയിച്ച അഭിഭാഷകനെതിരെ നിയമനടപടിയുമായി മുസ്ലിം ലീഗ്

എന്നാല്‍ കുഞ്ഞാലിക്കുട്ടി അന്ന് എസ് പിയെ വിളിച്ച് കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസന്വേഷണം നടത്തിയ ഡി വൈ എസ് പി സുകുമാരന്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടി പി ഹരീന്ദ്രന്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടി എന്നും സിപിഎമിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നയാളാണെന്നും ഹരീന്ദ്രന്‍ ആരോപിച്ചു.

ഇതിനിടെ അഭിഭാഷകന്റെ വെളിപ്പെടുത്തലിനെതിരെ മുസ്ലിം ലീഗ് ജില്ലാനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. അരിയില്‍ ശുകൂര്‍ വധക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ അറിയിച്ചു. ഗുരുതരമായ ആരോപണം ഉന്നയിക്കുക വഴി മുസ്ലിം ലീഗിനെയും അതിന്റെ പ്രമുഖനായ നേതാവിനെയും അപമാനിക്കുന്ന അഭിഭാഷകന്റെ പ്രതികരണത്തിനെതിരേ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറി അഡ്വ. അബ്ദുല്‍ കരിം ചേലേരി പറഞ്ഞു.

അതോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ പൊതുസമൂഹത്തിന് മുന്നില്‍ പുറത്തുകൊണ്ടുവരേണ്ടതുമുണ്ട്. കഴിഞ്ഞ ഒട്ടേറെ വര്‍ഷങ്ങളായി പി കെ കുഞ്ഞാലിക്കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത് അറിയാത്തവരല്ല കേരളീയര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയ എതിരാളികള്‍ തുടങ്ങിവച്ച വേട്ടയാടലുകള്‍ ഇപ്പോഴും തുടരുന്നുവെന്ന് മാത്രമേ ഇതില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മനസിലാക്കുന്നുള്ളൂവെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.

'2012 ഫെബ്രുവരി 20 നായിരുന്നു സിപിഎം ജില്ലാ സെക്രടറിയായിരുന്ന പി ജയരാജന്റെ കാര്‍ തടഞ്ഞെന്ന വ്യാജ ആരോപണം ഉന്നയിച്ച് എംഎസ്എഫ് നേതാവായ അരിയില്‍ അബ്ദുല്‍ ശുകൂറിനെ സിപിഎം കിങ്കരന്‍മാര്‍ അരുംകൊല ചെയ്തത്. അന്നുമുതല്‍ ഇന്നുവരെ ശുകൂറിന്റെ കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമപോരാട്ടത്തിലാണ് മുസ്ലിം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കും അനുസരിച്ച് ഒട്ടേറെ നിയമപോരാട്ടങ്ങളാണ് ഇക്കാര്യത്തില്‍ ശുകൂറിന്റെ കുടുംബവും മുസ്ലിം ലീഗും നടത്തിവരുന്നത്. വസ്തുതാപരമായ ഒരു പിന്‍ബലമോ ഒരു തെളിവോ ഇല്ലാതെ വാര്‍ത്താ ചാനലിന് മുന്നില്‍ കവാത്ത് മറക്കുന്ന വക്കീലായി ഇയാള്‍ മാറിയത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ശുകൂറിന്റെ സഹോദരനും രംഗത്തുവന്നു. മുഷ്ടിചുരുട്ടി പ്രതിഷേധിക്കുന്നതു പോലെ മൗനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നായിരുന്നു ശുകൂറിന്റെ സഹോദരന്‍ ദാവൂദ് അരിയിലിന്റെ ഫേസ്ബുക് പോസ്റ്റ്. ചന്ദ്രിക കണ്ണൂര്‍ യൂനിറ്റിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരനാണ് ദാവൂദ് അരിയില്‍.

അതേസമയം അഭിഭാഷകനും അഭിമുഖം പ്രസിദ്ധീകരിച്ച സ്വകാര്യ ചാനലിനുമെതിരെ മുസ്ലിം ലീഗ് പൊലീസില്‍ പരാതി നല്‍കി. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം കാസര്‍കോട് ജില്ലാ ജെനറല്‍ സെക്രടറി അഡ്വ. പി എ ഫൈസലാണ് അഡ്വ. ടി പി ഹരീന്ദ്രന്‍, കണ്ണൂര്‍ വിഷന്‍ ചാനല്‍ എഎംഡി പ്രജീഷ് ആച്ചാണ്ടി, റിപോര്‍ടര്‍ മനോജ് മയ്യില്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് എസ് എച് ഒയ്ക്ക് പരാതി നല്‍കിയത്. മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറിയായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇലക്ട്രോണിക്സ് മീഡിയയിലൂടെ കളവും അടിസ്ഥാനരഹിതവുമായ അപവാദ പ്രചാരണങ്ങള്‍ നടത്തി സാമൂഹിക പദവിയും മതിപ്പും ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Allegation, Controversy, Political-News, Politics, Muslim-League, P.K. Kunhalikutty, CPM, P. Jayarajan, Muslim League taken legal action against lawyer who made allegations against PK Kunhalikutty.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia