കള്ളക്കേസില്‍ കുടുക്കി ദളിത് യുവതികളെ ജയിലിലടച്ചത് നഗ്‌നമായ മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 19.06.2016) കള്ളക്കേസില്‍ കുടുക്കി ദളിത് യുവതികളെ ജയിലിലടച്ച നടപടി നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്‌ലിംലീഗ്. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് നേതാവുമായ എന്‍. രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവര്‍ക്ക് വീട് വിട്ട് തലശേരിയില്‍ എവിടേക്കും ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവസാനം സഹികെട്ട് വീട്ടില്‍ കയറി അക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ പോലീസില്‍ പരാതി നല്‍കി.

കള്ളക്കേസില്‍ കുടുക്കി ദളിത് യുവതികളെ ജയിലിലടച്ചത് നഗ്‌നമായ മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ്
ഇതിലുള്ള പ്രതികാരം തീര്‍ക്കാനാണ് സി പി എം ഓഫീസ് അക്രമിച്ചെന്ന കള്ളക്കേസുണ്ടാക്കി ദളിത് യുവതികളെ അറസ്റ്റ് ചെയത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ ഉള്‍പ്പെടെ ജയിലിലാക്കിയത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം ജനദ്രോഹപരമായ പൊലീസ് നയം സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറണമെന്നും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.


Keywords: Kozhikode, Kerala, Thalassery, Kannur, Woman, UDF, Congress, CPM, LDF, Government, Muslim-League, Panakkad Hyder Ali Shihab Thangal, Police, Arrest, Jail.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia