Muslim League | ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലീം ലീഗ്; മനുഷ്യാവകാശ മഹാറാലി പ്രതിഷേധത്തിന്റെ പ്രകമ്പനമായി; ഇസ്രാഈലാണ് ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമെന്ന് പാണക്കാട് സ്വാദിഖലി തങ്ങള്‍
Oct 26, 2023, 19:52 IST
കോഴിക്കോട്: (KVARTHA) ഇസ്രാഈല്‍ ആക്രമണം രൂക്ഷമായിരിക്കെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് മുസ്ലീം ലീഗിന്റെ മനുഷ്യാവകാശ മഹാറാലി പ്രതിഷേധത്തിന്റെ പ്രകമ്പനമായി. റാലിയിലും കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു.
ഇസ്രാഈലാണ് ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമെന്നും ഇസ്രാഈലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയായിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. നിരാലംബരായ ഫലസ്തീനികളുടെ പ്രാര്‍ഥനയ്ക്ക് ഒരു ദിവസം ഉത്തരം ലഭിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രടറി പിഎംഎ സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗിന്റെ ഉന്നത നേതൃനിര തന്നെ പരിപാടിയില്‍ പങ്കെടുത്തു.

Keywords: Muslim League, Kozhikode, Palestine, Israel, Israel Palestine War, Israel Hamas War, Muslim League stands in solidarity with Palestinian people.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.