ഗ്രൂപ് പോര് രൂക്ഷമായി; തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പിളര്‍ന്നു; പിന്നാലെ സമാന്തര കമിറ്റി രൂപവത്ക്കരിച്ച് വിമതര്‍
Sep 22, 2021, 12:08 IST
കണ്ണൂര്‍: (www.kvartha.com 22.09.2021) ശക്തമായ ഗ്രൂപിസത്തെ തുടർന്ന് തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പിളര്‍ന്നു.
ലീഗിന്റെ പോഷക സംഘടനകൾ ഉൾപെടെ എല്ലാ വിഭാഗത്തിനും ബദൽ കമിറ്റികൾ രൂപീകരിച്ച് ഒരു വിഭാഗം പ്രവർത്തകർ.
ലീഗ് നേതാവും മുനിസിപാലിറ്റി മുൻ ചെയർമാനുമായ അള്ളാങ്കുളം മഹമൂദിനെ അനൂകൂലിക്കുന്ന പ്രവർത്തകരാണ് മുനിസിപല്‍ കമിറ്റിക്കെതിരെ വിമത പ്രവര്‍ത്തനം തുടങ്ങിയത്.
കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് യൂത് ലീഗ്, വനിതാ ലീഗ് ഉള്‍പെടെയുള്ള പോഷക സംഘടനകള്‍ക്കും സമാന്തര കമിറ്റിയുണ്ടാക്കിയിട്ടുണ്ട്.

യൂത് ലീഗ് സംസ്ഥാന നേതാവ് പി കെ സുബൈറും അള്ളാങ്കുളം മഹമൂദും തമ്മിലുള്ള ഗ്രൂപ് പോര് വര്‍ഷങ്ങളായി തുടരുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കമിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയിച്ചില്ല. ഇതോടെയാണ് സമാന്തര കമിറ്റികള്‍ രൂപവത്ക്കരിക്കാന്‍ വിമത ഘടകം തീരുമാനിച്ചത്.
തളിപ്പറമ്പ് നഗരസഭ നിലവില്‍ ലീഗാണ് ഭരിക്കുന്നത്. ഏഴ് കൗണ്‍സിലര്‍മാര്‍ വിമത പക്ഷത്താണുള്ളത്. ഇവര്‍ വിട്ടുനിന്നാല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമാകുമെന്നതാണ് സ്ഥിതി.
Keywords: News, Kannur, Muslim-League, Kerala, State, Top-Headlines, Politics, Split, Muslim League split in Taliparamba.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.