INL | 'മൂന്നാം സീറ്റ് അവകാശവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി'; അന്തസുണ്ടെങ്കിൽ ലീഗ് മുന്നണി വിടണമെന്ന് ഐഎൻഎൽ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റെന്ന അവകാശവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയിരിക്കയാണെന്ന് ഐഎൻഎൽ സംസ്ഥാന ജെനറൽ സെക്രടറി ഖാസിം ഇരിക്കൂർ വാർത്താകുറിപ്പിൽ പറഞ്ഞു. മൂന്നാം ലോക്സഭാ സീറ്റ് തരാൻ സാധ്യമല്ലെന്ന് കോൺഗ്രസ്​ അസന്നിഗ്ധമായി അറിയിച്ച സ്ഥിതിക്ക് കോൺഗ്രസ്​ നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗ് നേതാക്കളുടെ പ്രസ്​താവന, അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
  
INL | 'മൂന്നാം സീറ്റ് അവകാശവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി'; അന്തസുണ്ടെങ്കിൽ ലീഗ് മുന്നണി വിടണമെന്ന് ഐഎൻഎൽ

മൂന്നാം സീറ്റ് ലഭിക്കാത്തതിൽ ലീഗണികൾ രോഷാകുലരും ക്ഷുഭിതരുമാണ്. പീന്നീട് വരാൻപോകുന്ന രാജ്യസഭാ സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പു മാത്രമാണ് ലീഗിന് നൽകിയതെന്ന് കോൺഗ്രസ്​ നേതാക്കൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസ് സംഘടനാപരമായി ശോഷിച്ച് അസ്ഥിപഞ്ജരമായിട്ടും അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങാൻ സാധിക്കാത്ത ലീഗ് നേതൃത്വത്തിെൻറ കൊള്ളരുതായ്മക്കെതിരെ പാർടിക്കുള്ളിൽ പ്രതിഷേധം പതഞ്ഞു പൊങ്ങുന്നുണ്ട്.

ലീഗിന് മറ്റൊരു ലോക്സഭാ സീറ്റ് കൂടി നൽകിയാൽ സാമുദായിക ധ്രുവീകരണത്തിന് അത് ഇടയായേക്കുമെന്ന കോൺഗ്രസിൻ്റെ ഭീഷണി 1950കളിലും 60കളിലും അന്നത്തെ കോൺഗ്രസ്​ നേതൃത്വം വെച്ചുപുലർത്തിയ മുസ്​ലിം വിരുദ്ധ സമീപനത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതിൻ്റെ തെളിവാണ്. വിലപേശൽ ശേഷി നഷ്ടപ്പെട്ട മുസ്​ലിം ലീഗിന് മേലിലും കോൺഗ്രസിൻറ അടിമകളായി കഴിയാനാണ് വിധി. ആർജവമുണ്ടെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയിൽ നിന്ന് പുറത്തുകടന്ന്, പാർടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനതയുടെയും അന്തസ് ഉയർത്തിപ്പിടക്കാനാണ് ലീഗ്​ നേതൃത്വം തയാറാവേണ്ടതെന്നും ഖാസിം ഇരിക്കൂർ പറഞ്ഞു.
  
INL | 'മൂന്നാം സീറ്റ് അവകാശവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി'; അന്തസുണ്ടെങ്കിൽ ലീഗ് മുന്നണി വിടണമെന്ന് ഐഎൻഎൽ
Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Muslim league should leave UDF if they have dignity, says INL
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia