Controversy | ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നത്; കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ടെന്നും മുസ്ലിം ലീഗ്

 


മലപ്പുറം: (www.kvartha.com) ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നതെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാക്കള്‍. മലബാര്‍ യാത്രയോടെ വിഷയം അടങ്ങി എന്നു കരുതിയപ്പോഴാണ് തെക്കന്‍ ജില്ലകളിലെ പര്യടനത്തിനിടെ കോട്ടയത്ത് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

Controversy | ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നത്; കാഴ്ചക്കാരായി ഇരിക്കുന്നതില്‍ വിഷമം ഉണ്ടെന്നും മുസ്ലിം ലീഗ്

ശശി തരൂരിന്റെ പരിപാടികള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കള്‍ രണ്ടു തട്ടില്‍നിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണകരമല്ലെന്ന നിലപാടാണ് പൊതുവെ ലീഗ് നേതൃത്വത്തിന്.

ശശി തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തരൂരിനോടു ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് അന്ന് ലീഗ് കൈക്കൊണ്ടത്. അതിനു പിന്നാലെ തെക്കന്‍ ജില്ലകളിലെ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് തരൂര്‍ പങ്കെടുക്കാനിരുന്ന യൂത് കോണ്‍ഗ്രസ് പരിപാടിയോട് കോട്ടയം ഡിസിസി ഇടഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

Keywords: Muslim League reacts on Shashi Tharoor issues, Malappuram, News, Politics, Congress, Trending, Muslim-League, Shashi Taroor, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia