Protest | രാഹുല്‍ ഗാന്ധിക്കെതിരെ മോദി സര്‍കാര്‍ നടത്തുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധം; പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) രാഹുല്‍ ഗാന്ധിക്കെതിരെ മോദി സര്‍കാര്‍ നടത്തുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെയും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി ആഹ്വാനം ചെയ്ത വിമാനത്താവളങ്ങള്‍ക്ക് മുമ്പിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ ഏപ്രില്‍ മൂന്നിന് പ്രതിഷേധ സംഗമം നടത്താന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുസ്ലിം ലീഗ് നേതാക്കളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
              
Protest | രാഹുല്‍ ഗാന്ധിക്കെതിരെ മോദി സര്‍കാര്‍ നടത്തുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധം; പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

ഏപ്രില്‍ മൂന്നിന് രാവിലെ നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ജെനറല്‍ സെക്രടറി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ് മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല ഹാജി, ജില്ലാ ഭാരവാഹികളായ അഡ്വ. അബ്ദുല്‍ കരീം ചേലേരി, കല്ലട്ര മാഹിന്‍ ഹാജി, കെടി സഹദുല്ല, എ അബ്ദുര്‍ റഹ് മാന്‍, മഹമൂദ് കടവത്തൂര്‍, മുനീര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Modi Government, News, Kerala, Kannur, Top-Headlines, Press Meet, Politics, Political-News, Political Party, Congress, BJP ,Muslim-League, Rahul Gandhi, P.K Kunjalikutty, Muslim League protests against Modi government's hunt against Rahul Gandhi; PK Kunhalikutty will inaugurate.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia