ADVERTISEMENT
മലപ്പുറം: (www.kvartha.com 21.05.2016) നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ശനിയാഴ്ച വൈകീട്ട് നാലിനു പാണക്കാട്ട് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി 29ന് ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്ടു ചേരാനും നിശ്ചയിച്ചു. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 18 ജനപ്രതിനിധികളും ശനിയാഴ്ച പാണക്കാട്ടെത്തും.
ഇപ്രാവശ്യവും പി.കെ.കുഞ്ഞാലിക്കുട്ടിതന്നെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവാകാനാണു സാധ്യത. തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പ്രകടനം വിലയിരുത്താനായിട്ടാകും 29ന് സംസ്ഥാന പ്രവര്‍ത്തക സമിതി ചേരുകയെന്നറിയുന്നു. 24 മണ്ഡലങ്ങളില്‍ മല്‍സരിച്ച പാര്‍ട്ടി ഇത്തവണ 18 സീറ്റ് നേടി. കഴിഞ്ഞ തവണത്തേതിനെക്കാള്‍ രണ്ടു കുറവ്.
കുറ്റിയാടി പിടിക്കാന്‍ കഴിഞ്ഞെങ്കിലും സിറ്റിങ് സീറ്റുകളായ താനൂര്‍, തിരുവമ്പാടി, കൊടുവള്ളി എന്നിവ കൈവിട്ടു. മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലുള്‍പ്പെടെ വന്‍തോതില്‍ ഭൂരിപക്ഷം കുറഞ്ഞതു പാര്‍ട്ടി ഗൗരവമായി എടുത്തിട്ടുണ്ടെന്നാണു സൂചന. അഞ്ചു മന്ത്രിമാര്‍ക്കും ജയിച്ചു കയറാന്‍ കഴിഞ്ഞെങ്കിലും ചിലര്‍ വിയര്‍ത്താണു കയറിക്കൂടിയത്. മലപ്പുറത്തെ വോട്ടുചോര്‍ച്ച പ്രധാന ചര്‍ച്ചാവിഷയമാകും.

Keywords: Muslim-League, IUML, Panakkad, Meet, Malappuram, Kerala, P.K Kunjalikutty, Panakkad Hyder Ali Shihab Thangal.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.