പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗ് അടിയന്തര ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു; മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
Apr 21, 2020, 14:17 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 21.04.2020) പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീം ലീഗ് അടിയന്തര ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിരവധി മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഘട്ടത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനു മാത്രമല്ല കേരള സര്‍ക്കാരിനുമുണ്ടെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്രവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കാനും പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും മുഖ്യമന്ത്രിയോട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെയും ചികിത്സയിലുള്ളവരുടെയും കാര്യത്തില്‍ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച യോഗം ചേര്‍ന്നത്. യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിലെ സ്ഥാനപതിമാരുമായും കെ എം സി സി ഭാരവാഹികളുമായും ബന്ധപ്പെട്ട് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.

Keywords: Muslim League Emergency Empowered Committee meets to discuss issues of expatriate Malayalees, Kochi, News, Muslim-League, Meeting, Chief Minister, Pinarayi vijayan, Phone call, Malayalees, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.