SWISS-TOWER 24/07/2023

Kannur Seat | കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന വിവരം പാര്‍ടിക്ക് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന വിവരം മുസ്ലിം ലീഗിന് അറിയില്ലെന്ന് ലീഗ് കണ്ണൂര്‍ ജില്ലാപ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. കണ്ണൂര്‍ ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം കെ സുധാകരന്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലെന്നാണ് അറിവ്. അതുകൊണ്ടു തന്നെ പാര്‍ടിക്ക് ഇക്കാര്യത്തില്‍ വിവരമൊന്നുമില്ല.


Kannur Seat | കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന വിവരം പാര്‍ടിക്ക് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി


മുസ്ലിം ലീഗിന് മൂന്നോ നാലോ സീറ്റില്‍ മത്സരിക്കാനുളള അധിക യോഗ്യതയുണ്ടെന്നാണ് തന്റെ വിശ്വാസം. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് പാര്‍ടി സംസ്ഥാന നേതൃത്വമാണ്. വരുന്ന ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഉഭയകക്ഷി ചര്‍ചയില്‍ ഇക്കാര്യം വ്യക്തമാവുമെന്നും ചേലേരി പറഞ്ഞു.

ഇന്‍ഡ്യയില്‍ ബി ജെ പിയെ നേരിടാന്‍ കഴിയുന്ന പാര്‍ടിയല്ല സി പി എം. കേരളത്തില്‍ തങ്ങള്‍ക്ക് വോടുചെയ്താല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ വളഞ്ഞുകൊണ്ടു മൂക്കുപിടിക്കാതെ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിക്ക് വോടുചെയ്യുന്നതല്ലേ നല്ലതെന്ന് വോടര്‍മാര്‍ ചിന്തിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല.

വരുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ക്കെതിരെയുളള ജനരോഷം വോടായി മാറുമെന്നാണ് പ്രതീക്ഷ. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലയില്‍ നടത്തിയ ദേശരക്ഷാ മാര്‍ചില്‍ ഇത്തരം ജനവികാരം പ്രതിഫലിച്ചുവെന്നും ചേലേരി പറഞ്ഞു.

Keywords: Muslim League District President Abdul Karim Cheleri about K Sudhakaran's Candidature in Kannur parliamentary constituency, Kannur, News, Muslim League District President Abdul Karim Cheleri, K Sudhakaran, Candidacy, Politics, CPM, BJP, Lok Sabha Election, Congress, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia