നിലവിളക്ക് കൊളുത്തരുതെന്ന് മുസ്‌ലിംലീഗ് എവിടെയും പറഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി
Jun 23, 2016, 10:18 IST
മലപ്പുറം: (www.kvartha.com 23.06.2016) ഏതെങ്കിലും ചടങ്ങില്‍ നിലവിളക്ക് കൊളുത്തരുതെന്ന് മുസ്‌ലിംലീഗ് എവിടെയും പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. നിലവിളക്ക് കൊളുത്തണോ വേണ്ടേ എന്നുള്ളത്
വ്യക്തിയുടെ വിശ്വാസമനുസരിച്ച് ആവാമെന്നാണ്
പാര്‍ട്ടി പറഞ്ഞിട്ടുള്ളത്.
ആരെയും ഒന്നിനും നിര്‍ബന്ധിക്കേണ്ടതില്ലെന്നാണ് നിലവിളക്കിന്റെ കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ നിലപാട്. അതേസമയം യോഗയും നിലവിളക്ക് കൊളുത്തുന്നതും ഒന്നായി കാണേണ്ടതില്ലെന്നും ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടായ സംഭവത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട സര്‍ക്കാര്‍ ഇവിടെ പ്രതിസ്ഥാനത്താണുള്ളത്.
എല്‍ ഡി എഫ് സര്‍ക്കാരിനെ വിലയിരുത്താനായിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ ശരിയായ പാതയിലല്ല ഇപ്പോള്‍ പോവുന്നത്. ദേശീയപാത വികസനം, ഗെയില്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട് വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് മുസ്‌ലിംലീഗ് ഒരിക്കലും എതിരല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Keywords: Muslim-League, IUML, P.K Kunjalikutty, Malappuram, Kerala, Kannur, LDF, Government, Karipur Airport, Lamp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.