Mayor Candidate | കണ്ണൂര്‍ കോര്‍പറേഷന്‍ ലീഗ് മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികള്‍ തുടങ്ങി. ഇലക്ഷന്‍ കമിഷന്റെ നിര്‍ദേശപ്രകാരം മുഖ്യ ഭരണാധികാരിയായ കലക്ടറാണ് തിരഞ്ഞടുപ്പ് നടത്തുക. മുന്നണി ധാരണ പ്രകാരം രണ്ടാം ടേം ലഭിച്ച മേയര്‍ പദവിയിലേക്കായി മേയര്‍ സ്ഥാനാര്‍ഥിയായി മുസ്ലിഹ് മഠത്തിലിനെ പാര്‍ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന അധ്യഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മേയര്‍ സ്ഥാനാര്‍ഥിയായി മുസ്ലിഹ് മഠത്തിലിനെ പ്രഖ്യാപിച്ചത്. ഇതോടെ ഏറെ നാളത്തെ അനിശ്ചിതങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. കോണ്‍ഗ്രസ്- മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായാണ് രണ്ടാം ടേമില്‍ മേയര്‍ പദവി മുസ്ലിം ലീഗിന് കൈമാറാന്‍ തീരുമാനിച്ചത്.


Mayor Candidate | കണ്ണൂര്‍ കോര്‍പറേഷന്‍ ലീഗ് മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു



14 അംഗങ്ങളാണ് മുസ്ലിം ലീഗിനുള്ളത്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ടി ചെയര്‍മാന്‍ കൂടിയാണ് മുസ്ലിഹ് മഠത്തില്‍. 21 അംഗങ്ങളുള്ള കോണ്‍ഗ്രസിനാണ് ഡെപ്യുടി മേയര്‍ സ്ഥാനം. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍ പേഴ്‌സണായ അഡ്വ: ഇന്ദിരയെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കും മാറ്റമുണ്ടായേക്കും.

Keywords: News, Kerala, Kerala-News, Kannur-News, Politics-News, Muslim League, Announced, Kannur Corporation, Mayor Candidate, Election, District Collector, Politics, Political Party, Muslih Madathil, Muslim League announced Kannur Corporation mayor candidate.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script