ADVERTISEMENT
കൊച്ചി: (www.kvartha.com 09.05.2021) മാതൃദിനത്തിൽ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി‘ എന്ന തമിഴ് മ്യൂസികൽ വിഡിയോ. കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയിൽ ഒരുക്കിയ തായ് മടി ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു.
ഏതൊരാളെയും വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് അമ്മ എന്നത്. നിരുപാധികമായ സ്നേഹത്തിന്റെ പര്യായം കൂടിയാണ് അമ്മ. എത്ര തിരക്കാണെങ്കിലും ദിവസത്തില്‍ ഒരു തവണയെങ്കിലും അമ്മയെ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളില്‍ അമ്മയോട് സ്നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാകും നമ്മളെല്ലാം.

നിബന്ധനകളില്ലാത്ത നിസ്വാർഥ സ്നേഹം മാത്രം, മാനമൊന്നിടറിയാൽ അറിയുമാ മനസ്. നമ്മുടെ ചിരിയിലും വേദനയിലും അലിയാനും പിടയാനും പകരം വയ്ക്കാനില്ലാത്ത സ്ഥാനമാണ് അമ്മയ്ക്കുള്ളത്. ഒരു ദിനം പോര, ഒരു യുഗം തന്നെ വേണം ആ സ്നേഹം മനസ്സിലാക്കാൻ, മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപക്ഷെ, വൈകിപ്പോയെന്നു വരാം. ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും വേണ്ടി ഞങ്ങൾ ഒരുക്കുന്ന ഒരു കുഞ്ഞു മ്യൂസികൽ ആൽബം ആണ് തായ്മടി, എന്നാണ് ആൽബത്തിന് അണിയറക്കാർ നൽകുന്ന വിവരണം. കാർത്തിക് എഴുതിയ മനോഹരമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് രഘുപതി പൈ ആണ്. രാമാനന്ദ് രോഹിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീഷ് ലാൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ സുരേഷ് കൃഷ്ണ, മാധവ് എസ് പ്രഭു, പ്രജില, സൂരജ് പ്രഭു, ലാൽ, നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
Keywords: News, Music Director, Song, Tamil, Mother, Kerala, State, Top-Headlines, Musical album 'Thai Madi' goes viral.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.