Accused identified | പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു; കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഇതേ ആള് തന്നെയെന്നും ഒടുവില്‍ പൊലീസിന്റെ സ്ഥിരീകരണം
Nov 1, 2022, 14:42 IST
തിരുവനന്തപുരം: (www.kvartha.com) മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആളെ തിരിച്ചറിഞ്ഞതായി പൊലീസ്. കുറവന്‍കോണത്തെ വീടുകളില്‍ കയറിയതും ഇതേ ആള് തന്നെയാണെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏഴാം ദിവസമാണ് ഇപ്പോള്‍ പ്രതിയെ പൊലീസ് കണ്ടെത്തുന്നത്.
ഇതേ വാഹനത്തില്‍ തന്നെ ടെനിസ് ക്ലബിനു സമീപവും ഇയാള്‍ എത്തിയെന്ന വിവരം പൊലീസിനു ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. എന്നാല്‍ പ്രതിയുടെ നാട്, വീട് എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉള്‍പെട്ടത് ഒരേ ആള് തന്നെയാണെന്ന് വ്യക്തമായത്. മ്യൂസിയം പരിസരത്ത് ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവന്‍കോണത്തു വീടുകളില്‍ കയറിയയാളും രണ്ടാണെന്നായിരുന്നു ഇതുവരെയുള്ള പൊലീസിന്റെ നിലപാട്. എന്നാല്‍, സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
സംഭവ ദിവസം രാവിലെയും തലേന്നു രാത്രിയിലും കുറവന്‍കോണത്ത് ഒരു വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ചെന്ന സംഭവത്തിലെ പ്രതിക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് വനിതാ ഡോക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇതേ രൂപത്തിലുള്ള ആളാണ് തന്റെ വീട്ടില്‍ മോഷണശ്രമം നടത്തിയതെന്ന് കുറവന്‍കോണം വിക്രമപുരത്തെ പരാതിക്കാരി അശ്വതിയും വെളിപ്പെടുത്തിയിരുന്നു.
Keywords: Museum case accused identified, he made break-in attempts at Kuravankonam, says police, Thiruvananthapuram, News, Police, Accused, CCTV, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.