മണി പറഞ്ഞ കൊലപാതകങ്ങള്‍ ഇങ്ങനെ

 


മണി പറഞ്ഞ കൊലപാതകങ്ങള്‍ ഇങ്ങനെ
പീരുമേട്: മണി പറഞ്ഞ കൊലപാതങ്ങള്‍ ഇങ്ങനെയാണ് നടന്നത്. കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയെ 1982 നവംബര്‍ 13ന് സിപിഎം പ്രവര്‍ത്തകര്‍ വെടിവെച്ചു  കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ ബെന്നിക്കും വെടിയേറ്റെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. ശാന്തന്‍പാറയ്ക്കു സമീപം മേലേചെമ്മണ്ണാറില്‍ വെച്ചാണ് ആക്രമണം നടന്നത്.

1983 ജനുവരി 16നാണ് സിപിഎമ്മിന്റെ രണ്ടാമത്തെ കൊല. മുള്ളന്‍കുഴി മത്തായി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അടിയേറ്റു മരിച്ചു. രാജകുമാരി പഞ്ചായത്തിലെ കുളപ്പാറച്ചാലില്‍ വെച്ചായിരുന്നു ആക്രമണം. കൊലയ്ക്ക് മുമ്പ് ജനുവരി എട്ടിന് മത്തായിയുടെ കൈ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചിരുന്നു. ഈ പ്ലാസ്റ്റര്‍ നീക്കുന്നതിനു മുമ്പാണ് അടുത്ത ആക്രമണംവും കൊലയും നടന്നത്.

2004 ഒക്‌ടോബര്‍ 20ന് എം.ബാലസുബ്രഹ്മണ്യം എന്ന ബാലുവിനെ പൊതുവേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പീരുമേട് പട്ടുമല ചൂളപ്പാര്‍ട്ടില്‍ പൊതുയോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കൊല നടന്നത്. ഈ കൊലപാതകങ്ങളെല്ലാം  പാര്‍ട്ടി  നേരിട്ടാണ് ചെയ്തതെന്നാണ് മണിയുടെ വിവാദപ്രസ്താവനയോടെ പുറത്തുവന്നിരിക്കുന്നത്. ഈ കൊലപാതകങ്ങളിലെല്ലാം പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് അനുസരിച്ചായിരുന്നു പ്രതികളെ നിശ്ചയിച്ചത്. ഗുഢാലോചന നടത്തിയ നേതാക്കള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ചന്ദ്രശേഖരന്‍ വധകേസിലും ഇതുതന്നെയാണ് സംഭവിക്കേണ്ടിയിരുന്നതെങ്കിലും പൊതുസമൂഹത്തിന്റെയും സിപിഎം ഒഴികെയുള്ള പാര്‍ട്ടികളുടെയും ശക്തമായ സമ്മര്‍ദ്ദം മൂലം ഗൂഢാലോചന നടത്തിയവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉന്നതതല നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം.

Keywords:  Idukki, Kerala, CPM, M.M Mani, Murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia