ആലപ്പുഴയിലെ കൊലപാതകങ്ങള്‍: അക്രമങ്ങള്‍ക്ക് സഹായം നല്‍കിയവര്‍കെതിരെയും കേസ്; വിദ്വേഷം പരത്തുന്ന ഗ്രൂപിന്റെ അഡ്മിന്‍മാര്‍ കെതിരെയും നടപടി; അനില്‍ കാന്ത്

 


ആലപ്പുഴ: (www.kvartha.com 24.12.2021) ആലപ്പുഴയില്‍ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയാറാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

ആലപ്പുഴയിലെ കൊലപാതകങ്ങള്‍: അക്രമങ്ങള്‍ക്ക് സഹായം നല്‍കിയവര്‍കെതിരെയും കേസ്; വിദ്വേഷം പരത്തുന്ന ഗ്രൂപിന്റെ അഡ്മിന്‍മാര്‍ കെതിരെയും നടപടി; അനില്‍ കാന്ത്

വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളില്‍ തുടര്‍ച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും എന്നും നിര്‍ദേശത്തില്‍ പറയുന്നു.

സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കും.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കി. ഇത്തരം ചര്‍ചകള്‍ക്ക് അനുവാദം നല്‍കുന്ന ഗ്രൂപുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ ഡി ജി പിയും മേഖലാ ഐജി മാരും എല്ലാ ആഴ്ചയും റിപോര്‍ട് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

Keywords:  Murders in Alappuzha: Case against those who aided and abetted the violence; Action against violent group admins; Anil Kant, Alappuzha, News, Police, Attack, Murder, Arrest, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia