Booked | 'മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി'; 7-ാം ക്ലാസുകാരനെതിരെ കേസെടുത്ത് പൊലീസ്
Nov 2, 2023, 10:46 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് പൊലീസ്. ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലെ ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തി. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥിയുടെ വീട്ടുകാരുമായി സംസാരിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ഫോണില്‍ കളിച്ചപ്പോള്‍ അറിയാതെ കണ്ട്രോള് റൂമിലേക്ക് കോള്‍ പോയതാണെന്നാണു വീട്ടുകാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ വീട്ടുകാരുടെ വിശദീകരണത്തില്‍ പൊലീസ് തൃപ്തരല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.

Keywords: Murder Threat Message to CM Pinarayi Vijayan, Police Registered Case, Thiruvananthapuram, News, Murder Threat Message, Chief Minister, Pinarayi Vijayan, Police, Case, Probe, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.