Iron rod | തളിപ്പറമ്പിലെ കെ എസ് ഇ ബി ജീവനക്കാരന്റെ കൊലപാതകം: മരണകാരണമായ ഇരുമ്പ് ദണ്ഡ് തെളിവെടുപ്പില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ കെ എസ് ഇ ബി കരാര്‍ ജീവനക്കാരന്റെ കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. തൃശൂര്‍ വെളളിക്കുളങ്ങര കുഞ്ഞിപ്പാടം സ്വദേശി പളളിയത്തു പറമ്പില്‍ ബിജുവി(47)നെയാണ് തിങ്കളാഴ്ച രാത്രി കണ്ണപ്പിലാവ് കോള്‍ തുരുത്തി പാലത്തിന് സമീപത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തളിപറമ്പ് പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നവാസ്(42), സുനില്‍കുമാര്‍(50) എന്നിവരെയാണ് തളിപ്പറമ്പ് സി ഐ എവി ദിനേശന്‍ അറസ്റ്റു ചെയ്തത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു പ്രതികള്‍ ബിജുവിനെ അക്രമിച്ചിരുന്നു.

അടിപിടിക്കിടെ തലയ്ക്കേറ്റ മാരകക്ഷതമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. ബിജുവിനെ വാടകവീട്ടിലെ ടെറസില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രതികള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റു മോര്‍ടത്തിനിടെയാണ് തറയില്‍ വീണതിനെ തുടര്‍ന്നുണ്ടായ മുറിപ്പാടല്ലെന്നും അടിപിടിയുണ്ടായ ലക്ഷണമുണ്ടെന്നും ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

Iron rod | തളിപ്പറമ്പിലെ കെ എസ് ഇ ബി ജീവനക്കാരന്റെ കൊലപാതകം: മരണകാരണമായ ഇരുമ്പ് ദണ്ഡ് തെളിവെടുപ്പില്‍ കണ്ടെത്തി

തുടര്‍ന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. ബിജുവും പ്രതികളും തിങ്കളാഴ്ച രാത്രി മദ്യപിക്കുന്ന സമയത്ത് അടിപിടിയുണ്ടാവുകയും പ്രതികളിലൊരാളായ സുനില്‍കുമാര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു ബിജുവിന്റെ തലയില്‍ അടിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച ശേഷം പ്രതികള്‍ ഉപേക്ഷിച്ച ഇരുമ്പ് ദണ്ഡ് ബുധനാഴ്ച നടത്തിയ തെളിവെടുപ്പില്‍ ബിജുവും കൂട്ടാളികളും താമസിച്ചിരുന്ന വാടകവീട്ടിന് സമീപത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്.

Keywords:  Murder of KSEB employee in Thaliparamba: Police Found iron rod, Kannur, News, Murder Case, Police, Iron Rod, Post Mortem Report, Probe, Accused, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia