Protest | 5 വയസുകാരിയുടെ കൊലപാതകം: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂരില്‍ പ്രതിഷേധം. പിഞ്ച് കുഞ്ഞിന്റെ ജീവന് പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത നാണം കെട്ട സര്‍കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആരോപിച്ചു.
      
Protest | 5 വയസുകാരിയുടെ കൊലപാതകം: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകം കേരള ജനതയെയാകെ ഞെട്ടിച്ചുവെന്നും നിരവധി കാമറകള്‍ വെച്ച് സാധാരണക്കാരെ പിഴിയുന്നതിന്റെ ഒരു തരി ആവേശം പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ വേണ്ടി സര്‍കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലുവ സംഭവത്തില്‍ ജില്ലാ കമിറ്റി കണ്ണൂര്‍ കാല്‍ ടെക്സില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി ഓഫിസില്‍ നിന്നും പ്രകടനമായെത്തിയെ കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. നേതാക്കളായ മുഹമ്മദ് റിബിന്‍, അഷിത്ത് അശോകന്‍, നവനീത് കീഴറ, അര്‍ജുന്‍ കോറോം, നവനീത് ഷാജി, കാവ്യ കെ, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Aluva, KSU, Protest, Kerala News, Kannur News, Politics, Political News, Pinarayi Vijayan, Murder of 5-year-old: KSU held protest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script