ചന്ദ്രബോസ് വധക്കേസ്: പ്രതി നിസാമിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 02.08.2017) ചന്ദ്രബോസ് വധക്കേസ് പ്രതിയായ നിസാമിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.

ചന്ദ്രബോസിന്റെ മാനസിക നില സാധാരണ നിലയിലാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിസാമിന്റെ മാനസിക നില തകരാറിലാണെന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിസാമിന്റെ ബന്ധുവായ പി ഐ അബ്ദുല്‍ ഖാദറായിരുന്നു കോടതിയെ സമീപിച്ച് ഹര്‍ജി നല്‍കിയത്.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറ് കൊണ്ടിടിച്ചും ക്രൂരമായി മര്‍ദിച്ചും പരിക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16നാണ് ചന്ദ്രബോസ് മരിച്ചത്.

ചന്ദ്രബോസ് വധക്കേസ്: പ്രതി നിസാമിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Murder case, News, Court, Chandrabose Murder, Accuse, Medical Board, Report, Luxury Car, Police Enquiry.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia