കടല്‍ക്കൊല: നാവികര്‍ കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാകണം

 


ADVERTISEMENT

കടല്‍ക്കൊല: നാവികര്‍ കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാകണം
 കൊല്ലം: കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയുടെ വാറണ്ട്. നാവികര്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.

പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ബുധനാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നാവികരായ ലസ്‌തോറെ മാഡിമിലിയാനോ, ഡാല്‍വത്തോറ ഹിറോണ്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നാവികര്‍ കൊച്ചി നഗരപരിധി വിടരുതെന്നും എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. ഇറ്റാലിയന്‍ നാവികരുടെ വീസ കാലാവധി നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തേ സമ്മതിച്ചിരുന്നു. കേസില്‍ കസ്റ്റഡിയിലെടുത്ത എന്റിക്ക ലെക്‌സി കപ്പല്‍ മെയ് ആദ്യം കൊച്ചി വിട്ടിരുന്നു.

Keywords:  Kerala, Kollam, Navy, Court, murder case


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia